പാലാ നഗരസഭാ കൗണ്‍സിലില്‍ ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് ആര് മോഷ്ടിച്ചുവെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ആക്ടിംഗ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടിയ ഇന്നത്തെ കൗണ്‍സിലിലും വിഷയം പൊന്തിവന്നെങ്കിലും ആരെടുത്തു എന്ന ചോദ്യം അവശേഷിക്കുകയാണ്. അതേസമയം തങ്ങളില്‍ ആരും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫിലെ 7 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് അധ്യക്ഷന് കൈമാറുകയും അത് യോഗത്തില്‍ വായിക്കുകയും ചെയ്തു.
26 അംഗ കൗണ്‍സിലില്‍ 25 പേരും സംശയമുനയില്‍ ആയതായാണ് കൗണ്‍സിലര്‍മാരുടെ പരാതി. എയര്‍പോഡ് ആരുടെ കൈവശമാണെന്നതിന് ജോസിന്റെ പക്കല്‍ ലൊക്കേഷന്‍ അടക്കം തെളിവുകളുണ്ട്. എന്നാല്‍ പോലീസില്‍ പരാതി നല്കിയെങ്കിലും പേര് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. യുഡിഎഫ് കത്ത് നല്കിയതോടെ തങ്ങളെല്ലാവരും പ്രതിസ്ഥാനത്തായെന്ന് കേരള കോണ്‍ഗ്രസ് എം-ലെ ബൈജു കൊല്ലംപറമ്പില്‍ പറഞ്ഞു.
ഓരോരുത്തരും തങ്ങള്‍ കുറ്റക്കാരല്ലെങ്കില്‍ വെളിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വിഷയം വലിയ വിവാദമാക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പേര് വ്യക്തമാക്കണമെന്ന് കൗണ്‍സിലര്‍മാരില്‍ പലരും ആവശ്യപ്പെട്ടെങ്കിലും ജോസ് ചീരാംകുഴി അതിന് തയാറായില്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments