പാറപ്പള്ളി മഴുവഞ്ചേരി പാറക്കടവ് റോഡ് കോൺക്രീറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ അനുവദിച്ചാണ് പണി പൂർത്തീകരിച്ചത്.
ഉദ്ഘാടന സമ്മേളനത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബു പൂവേലിൽ , വിൻസൻറ് കണ്ടത്തിൽ, എബിൻ വാട്ടപ്പള്ളി, മാത്യു വെള്ളപ്പാട്ട്, ടോമി മാമ്പക്കുളം, ഷാജി വെള്ളാപ്പാട്ട്, ആന്റൂ വടക്കേൽ , കണ്ണൻ ആനത്താനത്ത് , മാനി മുളക്കൽ മാണിച്ചൻ വയലിക്കളപ്പുര, ബിബി വാട്ടപ്പള്ളി, സാബു ഓലിക്കൽ , ജോർജ് കിഴക്കേത്തലിക്കൽ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments