Latest News
Loading...

പ്രതിഭാ സംഗമം സംഘടിപ്പിച്ചു



പാലാ സെന്റ്.തോമസ് എച്ച്.എസ്.എസിൽ ദേശീയ - സംസ്ഥാന പ്രതിഭകൾക്ക് സ്വീകരണം.
2023 - 24 അധ്യയനവർഷം കലാകായിക ശാസ്ത്ര മേളകളിൽ പാലാ സെന്റ്.തോമസ് എച്ച്.എസ്.എസിൽ നിന്ന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്തവരെയും മെഡലുകൾ നേടിയവരെയും അനുമോദിക്കുന്നതിന് പ്രതിഭാ സംഗമം നടത്തി. സ്കൂൾ മാനേജർ വെരി.റവ.ഡോ.ജോസ് കാക്കല്ലിൽ അദ്ധ്യക്ഷത നിർവ്വഹിച്ച യോഗം ശ്രീ.മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 






പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ഈ അധ്യയന വർഷം ദേശീയ സ്കൂൾ ഗെയിംസിൽ പാലാ സെന്റ്.തോമസ് എച്ച്.എസ്.എസിൽ നിന്ന് 10 കുട്ടികൾ പങ്കെടുത്തു. നീന്തലിൽ 3 സ്വർണ്ണമെഡലും 1 വെള്ളിയും നേടിയ പ്ലസ് വൺ വിദ്യാർത്ഥി കെവിൻ ജിനുവിനെ ശ്രീ.മാണി സി. കാപ്പൻ എം.എൽ.എ. പുരസ്കാരം നൽകി അനു മോദിച്ചു. അത് ലറ്റിക്സിൽ റിലേയിൽ സ്വർണ്ണം നേടിയ കേരള ടീമിലെ അംഗമായിരുന്ന പ്ലസ് ടു വിദ്യാർത്ഥി വിഷ്ണു അജിയെയും എം.എൽ.എ. അനുമോദിച്ചു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും പ്രത്യേക പുരസ്കാരങ്ങൾ നൽകി. 




ഈ വർഷത്തെ സംസ്ഥാന മൽസരങ്ങളിൽ വിവിധയിനങ്ങളിലായി 50 കുട്ടികൾ പങ്കെടുത്തു. 40 പേർ മെഡലുകൾ നേടി. സ്കൂൾ കായികാദ്ധ്യാപകൻ ഡോ. ബോബൻ ഫ്രാൻസീസ്, അൽഫോൻസാ അത് ലറ്റിക് അക്കാദമി ഡയറക്ടർ ഡോ. തങ്കച്ചൻ മാത്യു, ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവ് ഡോ. നിജോയ് പി.ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു, ഹെഡ് മാസ്റ്റർ റെജി സെബാസ്‌റ്റ്യൻ, പി.റ്റി.എ. പ്രസിഡന്റ് ഡോ.റ്റി.സി. തങ്കച്ചൻ , ഡോ. തങ്കച്ചൻ മാത്യു, ഡോ. ബോബൻ ഫ്രാൻസീസ്, ഡോ. നിജോയ് പി.ജോസ് , ശ്രീ. സാബു തോമസ് എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments