Latest News
Loading...

ദേശീയ യുവജന ദിന സെമിനാർ സംഘടിപ്പിച്ചു



 ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് കോളേജിലെ എൻസിസി നേവൽ വിഭാഗം, കേളേജിലെ ഐ. ക്യൂ. എ. സി. വിമൻസ് ഫാറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ബിരുദാനന്തര വിഭാഗം വിദ്യാർത്ഥികൾക്കായി സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സത്രീകൾ സമൂഹത്തിൽ, പ്രത്യേകിച്ച് കുടുംബത്തിലും ജോലി സ്ഥലത്തും പഠന സ്ഥലത്തും അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും ചൂഷണങ്ങളും കുറ്റകൃത്യങ്ങളും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും വൃദ്ധ ജനങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷവും സ്ത്രീകളുടെ ശാക്തീകരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ പാലാ സർക്കിൾ ഇൻസ്പെക്ടർ കെ പി ടോംസൺ അഭിപ്രായപ്പെട്ടു.





ആരോഗ്യകരമായ സൗഹൃദവും
സാമൂഹിക പ്രതിബദ്ധത യു മുള്ള വ്യക്തികളുമായി ഇന്നത്തെ യുവ തലമുറ മാറണം എന്ന് സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. ജെയിംസ് ജോൺ മംഗലത്ത് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സാൽവിൻ കാപ്പിലി പറമ്പിൽ, കേളേജ് ഐ. ക്യൂ. എ. സി. കോഡിനേറ്റർ ഡോ. തോമസ് വി. മാതൂ, വിമൻസ് ഫാറം സ്റ്റാഫ് കോഡിനേറ്റർ മിസ് ശില്പ മാത്യൂ , എൻ. സി. നേവൽ വിഭാഗം എ. എൻ. ഒ. സബ് ലഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, കേഡറ്റ് ക്യാപ്റ്റൻ ജോ ജെ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  



ബോധവൽക്കരണ ചർച്ചകൾക്കുള്ള ഒരു വേദിയായി മാത്രമല്ല, യുവജന ദിനത്തിന്റെ ചൈതന്യവുമായി ഒത്തുചേർന്ന് ശാക്തീകരണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അവബോധം വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുവാൻ ദേശീയ യുവജന ദിന സെമിനാർ ഏറെ സഹായകരമായി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments