ജയിൽ വകുപ്പ് അധ്യക്ഷൻ്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മീനച്ചിൽ, പാല സബ് ജയിലിൽ നടത്തിയ യോഗ ക്ലാസിൻ്റെ സർട്ടിഫിക്കറ്റ് വിതരണം സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ശ്രീ.ഡേവിസ് സേവിയർ ഉദ്ഘാടനം ചെയ്തു. ഫാദർ ജോസ് നെല്ലിക്കാ തെരുവിൽ അധ്യക്ഷനായിരുന്നു.
ജയിൽ സൂപ്രണ്ട് സി ഷാജി സ്വാഗതം പറഞ്ഞു. യോഗാചാര്യ ശ്രീജ ദീപക് യോഗയുടെ ആവശ്യകതയെ കുറിച്ച് ക്ലാസ് എടുത്തു. ഷൈജു പി മാത്യു (കർഷക ഫെഡറേഷൻ പ്രസിഡൻറ്) അജിത്ത് രവികുമാർ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ) എന്നിവർ ആശംസകള്‍ നേർന്നു. ഈ ജയിലിലെ അന്തേവാസിയായ മോഹിത് പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments