Latest News
Loading...

പണിമുടക്ക് പിണറായി സർക്കാരിനുള്ള താക്കീത് - ജോസഫ് വാഴക്കൻ




 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചനാ പണിമുടക്കം സംസ്ഥാന സർക്കാർ തുടർന്നുവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കുള്ള ശക്തമായ താക്കീതാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ അഭിപ്രായപ്പെട്ടു. എൻജിഒ അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ചിന്റെ 49മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പുന്നത്താനം ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുരേഷ്, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ മാത്യു ,ബോബിൻ വി പി ,എസ് ഇ യു സംസ്ഥാന സെക്രട്ടറി ഷാഹുൽഹമീദ് ,സണ്ണി മൈക്കിൾ കെ ജി ഓ യു ജില്ലാ സെക്രട്ടറി ശ്യാം രാജ് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് സതീഷ് ജോർജ് ജില്ലാ സെക്രട്ടറി സോജോ തോമസ് ,സഞ്ജയ് എസ് നായർ ,സുരേഷ് ബാബു.രാധാകൃഷ്ണൻ കെസിആർ തമ്പി, ഷാജിമോൻ പി എസ്, ജെ ജോബിൻസൺ,സ്മിതാ രവി, രാജേഷ് വി ജി, ഡെന്നി ജോർജ് എന്നിവർ സംസാരിച്ചു



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments