Latest News
Loading...

വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി




മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2024 - 25 വര്‍ഷത്തെ പദ്ധതി രൂപീകരണവും വികസന സെമിനാറും പ്രതിഭാ സംഗമവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു വി ജോണ്‍ ഉദ്ഘാടനം ചെയ്തു. 




വൈസ് പ്രസിഡന്റ് ഉഷാരാജു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ തുളസീദാസ്, ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ് കുമാര്‍ എം എന്‍, പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍,
ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനെറ്റ് പി മാത്യു, ജോസഫ് ജോസഫ്, ലിസി ജോയി, സാബു അഗസ്റ്റിന്‍ സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുരുവായൂര്‍ ക്ഷേത്രം മുന്‍മേല്‍ശാന്തി സാമവേദാചാര്യന്‍ വൈദ്യരത്‌നം ഡോ. ശിവകരന്‍ നമ്പൂതിരി, കേരള സര്‍ക്കാര്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സാംസ്‌കാരിക നേതാവും സാഹിത്യകാരനും ചിന്തകനും കാനനക്ഷേത്രത്തിന് ഉടമയുമായ ശ്രീ. അനിയന്‍ തലയാറ്റുംപിള്ളിയെ ചടങ്ങില്‍ ആദരിച്ചു.



 'ടെറി ഈഗിള്‍ട്ടണ്‍' എന്ന പുസ്തകത്തിന് 2023ലെ സംസ്ഥാന സമദര്‍ശന ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം കരസ്ഥമാക്കിയ ഡോ. തോമസ് സ്‌കറിയ, NABH അംഗീകാരം ലഭിച്ചത് മൂലം ദേശീയ നിലവാരത്തിലേക്ക് ആണ്ടൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയെ ഉയര്‍ത്തിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുജ സെബാസ്റ്റ്യന്‍, സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ജീവനക്കാരനുള്ള 2023ലെ ഭിന്നശേഷി അവാര്‍ഡ് മികവിനുള്ള അംഗീകാരം ലഭിച്ച മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്ക് ശ്രീ പ്രമോദ് പി എ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അക്ഷരശ്ലോകം എ ഗ്രേഡ് കരസ്ഥമാക്കിയ മാസ്റ്റര്‍ ദേവ് കൃഷ്ണ, ഗുജറാത്തില്‍ വെച്ച് നടന്ന 2023ലെ നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാഡ്മിന്റണില്‍ കേരളത്തെ പ്രതിനിധീകരിച്ച കളിക്കാരന്‍ ചോയിസ് സിജോ, എംജി യൂണിവേഴ്‌സിറ്റി എം. എസ്. സി മാത്തമാറ്റിക്‌സില്‍ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ ശ്രീലക്ഷ്മി പി ആര്‍ എന്നിവരെയും ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments