മേലമ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. തുടർന്ന് തിരുവരങ്ങ് മാണി സി. കാപ്പൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം പ്രസിഡന്റ അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം അംഗം മനോജ് ബി. നായർ മുഖ്യാപ്രഭാഷണം നടത്തി. ചടങ്ങിൽ സ്‌കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി.
ചൊവ്വാഴ്ച രാവിലെ വിശേഷാൽ പൂജകൾ, ശ്രീബലി എഴുന്നള്ളത്ത്, 5.30 ന് കാഴ്ചശ്രീബലി, ഏഴിന് സോപാനസംഗീതം. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, ഉത്സവബലി, 12 ന് ഉത്സവബലി ദർശനം, പ്രസാദമൂട്ട്. ശനിയാഴ്ച വൈകിട്ട് മൂല സ്ഥാനമായ പിടികൂട്ടിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, എട്ടിന് നൃത്തസന്ധ്യ. 28 ന് പള്ളിവേട്ട, 29 ന് ആറാട്ട്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments