Latest News
Loading...

മേഘ മറിയത്തിന് സ്വർണ്ണം




ഇന്നലെ ജലന്ദർ വെച്ച് നടന്ന 2023-24 ലെ ഇന്റർ യൂണിവേഴ്‌സിറ്റി വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ 81 കിലോഗ്രാം വിഭാഗത്തിൽ എംജി യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് അൽഫോൻസ കോളേജ്, പാലായിലെ വിദ്യാർത്ഥിനിയായ മേഘ മറിയം മാത്യു സ്വർണ്ണ മെഡൽ നേടി. 



കേരളത്തിൽ നിന്നുള്ള യൂണിവേഴ്സിറ്റികൾ പങ്കെടുത്ത ഈ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‌ ലഭിച്ച ഏക സ്വർണമാണിത്. ഈ വർഷം നടന്ന എം. ജി സർവകലാശാല അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്പുട്ടിൽ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് മേഘ. അൽഫോൻസാ കോളേജിൽ രണ്ടാം വർഷ പി. ജി വിദർത്ഥിനിയാണ്. 



പുനലൂർ ഇളoപാൽ സ്വദേശികളായ വീരപ്പള്ളിൽ സങ്കീർത്തനത്തിൽ ജോൺ മാത്യുവിൻ്റെയും ജോളി മാത്യുവിൻ്റെയും മകളാണ് മേഘ .ഡി. ചന്ദ്ര ലാൽ ആണ് പരിശീലകൻ. അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റെവ്. ഡോ. ഷാജി ജോൺ മേഘ മരിയത്തെ ഫോണിൽ വിളിച്ചു അഭിനദിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments