Latest News
Loading...

മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് തുടക്കം



സാംസ്കാരിക പ്രൗഢി വിളംബരം ചെയ് മഹാ ശോഭായാത്രയോടെ 31-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന് ഭക്തിനിർഭരമായ തുടക്കം. ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്രയ്ക്ക് വിവിധ വാദ്യമേളങ്ങൾ, ഭജന സംഘങ്ങൾ, ഗോപിക നൃത്തം, അമ്മൻകുടം, കരകാട്ടം,ആട്ടക്കാവടി, കൊട്ടക്കാവടി, സംഗമ നഗരിയിൽ സ്ഥാപിക്കാനുള്ള ശ്രീരാമ വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥം എന്നിവ മാറ്റുകൂട്ടി.





മഹാശോഭായാത്ര വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിലെ രാമകൃഷ്‌ണാനന്ദ സ്വാമി നഗറിൽ എത്തിയതോടെ അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഹിന്ദു സംഗമ പതാക ഉയർത്തി. തുടർന്ന് ഹിന്ദു മഹാസംഗമ പരിപാടികൾ വിഎച്ച്‌പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു മഹാ സംഗമം പ്രസിഡന്റ് അഡ്വ.രാജേഷ് പല്ലാട്ട് അദ്ധ്യക്ഷനായി. പ്രബുദ്ധകേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ മഹാരാജ് വിവേകാനന്ദ സന്ദേശം നൽകി.




സി.എ.ശശിധരൻ നായർ രചിച്ച 'ഹിമാലയ യാത്രാ സ്മരണകൾ എന്ന പുസ്‌കം അദ്ദേഹം പരിചയപ്പെടുത്തി.സ്വാമി വീതസംഗാന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാഗത സംഘം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ സ്വാഗതവും ആർഎസ്എസ് രാമപുരം ഖണ്ഡ് കാര്യവാഹക് സുരേഷ് എം.ജി. നന്ദിയും പറഞ്ഞു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments