കളത്തൂകടവിന് സമീപം തടി കയറ്റിയെത്തിയ ലോറി സ്ലാബ് പൊട്ടിയതിനെത്തുടർന്ന് മറിഞ്ഞു. കളത്തൂക്കടവ് വെട്ടിപ്പറമ്പ് റോഡിൽ ഹിമ മിൽക്ക് പ്ലാന്റിന് സമീപം വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
തോട്ടം വെട്ടി തടിയുമായി പുരയിടത്തിൽ നിന്നും പ്രധാന റോഡിലേക്ക് കടക്കവയാണ് അപകടം ഉണ്ടായത്. ഓടക്ക് കുറുകെ സ്ഥാപിച്ചിരുന്ന സ്ലാബിൽ ലോറിയുടെ പിൻ ചക്രം കയറിയപ്പോൾ സ്ലാബ് ഒടിയുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തുള്ള പിൻ ചക്രമാണ് ഓടയിലേക്ക് വീണത്.
ലോറി ഇടതുവശത്തേക്ക് ചരിഞ്ഞതോടെ കെട്ടുപൊട്ടി തടി റോഡിൽ ചിതറി. വാഹനത്തിൻറെ മറുവശം റോഡിൽ നിന്നും ഉയർന്നെങ്കിലും തടിയിൽ തട്ടി നിന്നതിനാൽ മറിഞ്ഞില്ല. ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments