Latest News
Loading...

'മാണിസാറിന്റെ നാട്ടില്‍ മാണി സാറിന്റെ പേര് എഴുതാനറിയില്ല '



കെ.എം മാണിയുടെ സ്വന്തം നഗരസഭയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ കെഎം മാണിയുടെ പേര് വൈകൃതമായി. പാലാ ജനറല്‍ ആശുപത്രിയിലേയ്ക്കുള്ള ദൂരം രേഖപ്പെടുത്തി സ്ഥാപിച്ച ബോര്‍ഡിലാണ് ഗുരുതരമായ അക്ഷരതെറ്റുകള്‍ കടന്നുകൂടിയത്. ഇടപ്പാടിയ്ക്ക് സമീപമാണ് 3 കിലോമീറ്റര്‍ ദൂരം രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 




പാലാ നഗരസഭയാണ് ഫണ്ട് വകയിരുത്തി രണ്ടിടത്ത് ബോര്‍ഡ് സ്ഥാപിച്ചത്. കെഎസ്ആര്‍ടിസിയ്ക്ക് സമീപം ബൈപ്പാസ് റോഡിന്റെ തുടക്കത്തിലുള്ള ബോര്‍ഡില്‍ തെറ്റുകളില്ല. എന്നാല്‍ ഇടപ്പാടിയിലെ ബോര്‍ഡില്‍ കെ എന്നതിന് പകരം ക എന്ന് മാത്രമാണുള്ളത്. സ്മാരക എന്നതിന് സമാരകം എന്നും. ഗവണ്‍മെന്റ് എന്നെഴുതിയിലും തെറ്റുണ്ട്.  ഇംഗ്‌ളീഷില്‍ എഴുതിയപ്പോള്‍ കെഎം മാണി മെമ്മോറിയല്‍ എന്നതിന് പകരം സ്മാരക എന്നത് ഇംഗ്ലീഷില്‍ തന്നെ എഴുതി. 





പൊതുമരാമത്ത് റോഡ് സൈഡില്‍ അനുമതി വാങ്ങി വേണം ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത്. ബോര്‍ഡ് സ്ഥാപിക്കാന്‍ കരാറായി നല്കിയതാണെന്നും തെറ്റ് ഉടന്‍ തിരുത്താന്‍ നിര്‍ദേശം നല്കുമെന്നും ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി പറഞ്ഞു. 

UPDATE: 11.00am- സ്റ്റിക്കര്‍ കട്ട് ചെയ്ത ബോര്‍ഡില്‍ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കാതിരുന്നതിനെ തുടര്‍ന്നാണ് അക്ഷരതെറ്റുകള്‍ കടന്നുകൂടിയത്. സംഭവം വാര്‍ത്ത ആയതോടെ കരാറെടുത്തവര്‍ എത്തി പ്രശ്‌നം പരിഹരിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments