നിലവിലുള്ള ഒഴിവുകളിൽ നിയമനം നടത്തുക, കുടിശ്ശികയുള്ള 33 ശതമാനം ക്ഷാമബത്ത അനുവദിക്കുക, 01/04/2022 മുതലുള്ള ശമ്പള പരിഷ്കരണത്തിന് അടിയന്തര കമ്മിറ്റിയെ വയ്ക്കുക, സ്ഥലമാറ്റങ്ങൾ നോർമ്സിന് വിധേയമായി മാത്രം നടത്തുക, അന്യായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ആദ്യഘട്ടമായി ജില്ലയിലുടനീളം വാഹന പ്രചരണ ജാഥയും,താലൂക്ക് കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണവും സംഘടിപ്പിച്ചു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ രാജു ക്യാപ്റ്റനായും ഏഡി അനിൽ കുമാർ വൈസ് ക്യാപ്റനായും സംഘടിപ്പിച്ച ജാഥ രാവിലെ 9 30ന് വൈക്കം കേരള ബാങ്ക് ശാഖയുടെ മുന്നിൽ നിന്നും ആരംഭിച്ച് കോട്ടയം,ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ട് വൈകിട്ട് 4.30ന് പാലാ ടൗൺ ബ്രാഞ്ചിന് മുന്നിൽ സമാപിച്ചു. സമാപന സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘടനം ചെയ്തു. സമ്മേളനത്തിൽ കോൺഗ്രസ്സ് പാലാ ബ്ലോക്ക് പ്രസിഡന്റ എൻ.സുരേഷ് , മുൻസിപ്പൽ കൗൺസിലർ വിസി പ്രിൻസ്, സാബു കെഎം തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments