Latest News
Loading...

തേൻ സംരംഭത്തിന് പാലാ ഒരുങ്ങുന്നു. തേനീച്ച കർഷക സംഗമം നടന്നു



തേനിന്റ മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണവും വിപണനവും ലക്ഷ്യം വെച്ചു കൊണ്ട് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലായിൽ ആരംഭിക്കുന്ന തേൻ സംരംഭത്തിന്റെ പ്രവർത്തനങ്ങൾക്കു തുടക്കമായി. കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പാലാ ഹരിതം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് ഫാക്ടറി ആരംഭിക്കുന്നത്. പാലാ കരൂർ സ്റ്റീൽ ഇൻഡ്യാക്യാമ്പസിന് അനുബന്ധമായി അഗ്രോ ഇൻഡസ്ട്രിയൽ പാർക്കിലാണ് ഫാക്ടറി ആരംഭിക്കുന്നത്. 



രണ്ടായിരം രൂപ മുടക്കി ഓഹരിയെടുക്കുന്ന കർഷകർക്ക് കമ്പനിയിൽ പങ്കാളികളാകാം. ഓഹരിയ്ക്ക് ആനുപാതികമായ ലാഭ വിഹിതം കൂടാതെ തൊഴിലവസരങ്ങളും കമ്പനി ഉറപ്പു വരുത്തുന്നതാണ്. സംരംഭം ആരംഭിക്കുന്നതിന്‌ മുന്നോടിയായി പാലാ അഗ്രിമ കർഷകമാർക്കറ്റിൽ നടന്ന തേനീച്ചകർഷക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ആക്ടിങ്ങ് ചെയർ പേഴ്സൺ ലീനാ സണ്ണി പുരയിടം നിർവ്വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷത വഹിച്ചു.



 അസി.ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ , മുനിസിപ്പൽ കൗൺസിലർ വി.സി. പ്രിൻസ്, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , പാലാ ഹരിതം എഫ്.പി.ഒ ചെയർമാൻ തോമസ് മാത്യു, പ്രോഗ്രാം ഇൻ ചാർജ് സി.ലിറ്റിൽ തെരേസ് , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന തേനീച്ച കർഷക അവാർഡു ജേതാവ് റ്റി.കെ.രാജു കട്ടപ്പന ക്ലാസ്സ് നയിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments