Latest News
Loading...

തേനീച്ചയുടെ കുത്തേറ്റ് കിണറ്റില്‍ ചാടിയ ആളെ രക്ഷപെടുത്തി



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ കുന്നോന്നി തകിടി ഭാഗത്ത് തേനീച്ച കുത്തേറ്റ് ഓടിയ ആള്‍ കിണറ്റില്‍ വീണു.  കപ്പ വാട്ടിക്കൊണ്ടിരുന്ന അടുപ്പില്‍ നിന്നും പുക ഉയര്‍ന്നത് മൂലം സമീപത്തുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു. ഈച്ചകള്‍ വലിയതോതില്‍ ആക്രമിച്ചതോടെ രാമചന്ദ്രന്‍ നായര്‍ എന്നയാള്‍ തേനീച്ചയുടെ കുത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി അടുത്തുള്ള കിണറ്റില്‍ ചാടുകയായിരുന്നു. 




കിണറ്റില്‍ വീണയാള്‍ തൊട്ടിക്കയറില്‍ പിടിച്ചുകിടന്നെങ്കിലും  പൊതുജനങ്ങള്‍ക്ക് ആ പ്രദേശത്തേക്ക് അടുക്കാന്‍ പോലും സാധിക്കാത്ത വിധം തേനീച്ചകള്‍ പറക്കുകയായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.  തേനീച്ചകള്‍ ഇളകി പറക്കുന്നതിനിടയിലൂടെ കോട്ടു ധരിച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യനും ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ സുനു മോഹനും അതിസാഹസികമായി  അവശനായ രാമചന്ദ്രന്‍ നായരെ വലയില്‍ കയറ്റി മുകളില്‍ എത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ വാഹനത്തില്‍ ഈരാറ്റുപേട്ട പിഎംസി ഹോസ്പിറ്റലില്‍ എത്തിച്ചു. 




കണ്ണില്‍ തേനീച്ചയുടെ കുത്തേറ്റതിനാല്‍ കണ്ണില്‍നിന്ന് കൊല്ലി നീക്കം ചെയ്യുന്നതിനായി സര്‍ജറി ആവശ്യമായി വന്നതോടെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലേക്ക് രാമചന്ദ്രനെ മാറ്റി. ഗുരുതരമായി കുത്തേറ്റ വടക്കേല്‍ മാത്യു സേവിയര്‍ എന്നയാള്‍ സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും തുടര്‍ന്ന് പിഎംസി ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments