അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ പുതുതായി ആരംഭിക്കുന്ന ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഞായറാഴ്ച രാവിലെ 10.45 നു നിർവഹിക്കുന്നു. പാലാ രൂപതയിലെ ഏറ്റവും പുരാതനായമായ ഈ ദേവാലയം ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമ്മാശ്ലീഹായിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഒരു വിശ്വാസ സമൂഹത്തിലൂടെയാണ് ആരംഭിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ ദേവാലയങ്ങൾ ഉണ്ടായത് ഈ അമ്മ ദേവാലയത്തിൽ നിന്നുമാണ്. അരുവിത്തുറയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കല്ലിൽ കൊത്തിയ ലിഖിതങ്ങൾ ഈ ദേവാലയത്തിലുണ്ട്. അരുവിത്തുറ വല്ല്യച്ചന്റെ (വി. ഗീവർഗീസ് സഹദാ) പ്രതിഷ്ഠ കൊണ്ടുതന്നെ ലോക ശ്രദ്ധ നേടിയ ദേവാലയമാണ് അരുവിത്തുറ പള്ളി.
അരുവിത്തുറ പള്ളി വികാരിയച്ചനായി നിയമിതനായ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ മുന്നോട്ടുവച്ച “സഹദാ” നവീകരണ കർമ്മ പരിപാടിയുടെ ഭാഗമായി അരുവിത്തുറയുടെ ചരിത്രവും പൈതൃകവും തുറന്നു കാട്ടുന്നതിനായി ആദ്യമായി ചെയ്തത് “അരുവിത്തുറയും മാർ തോമ്മാ നസ്രാണി പാരമ്പര്യവും” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഏകദിന ചരിത്ര പഠന ശിബിരം സംഘടിപ്പിക്കുക എന്നതായിരുന്നു.
അതിനോടനുബന്ധിച്ചാണ് അരുവിത്തുറയുടെ പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന ഒരു ചരിത്ര മ്യൂസിയം എന്ന ആശയം ഉടലെടുത്തത്. പള്ളിയിൽ തന്നെയുള്ളതും ഇതര പള്ളികൾ, മഠങ്ങൾ, അഭ്യൂയകാംക്ഷികൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച വിലപിടിപ്പുള്ള അമൂല്യമായ വസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്. 400ലിലേറെ വർഷം പഴക്കമുള്ള സക്രാരി, 200ലിലേറെ വർഷം പഴക്കമുള്ള കാസയും പീലാസയും നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ, അമൂല്യമായ നാണയ ശേഖരം, വിലമതിക്കാൻ സാധിക്കാത്ത അത്രയും പഴക്കമുള്ള പുസ്തകങ്ങൾ, മാർതോമ്മാ നസ്രാണികൾ ഉപയോഗിച്ചിരുന്ന കാർഷിക ഗൃഹോപകരണങ്ങൾ, പൂഞ്ഞാർ രാജവംശം പള്ളിയ്ക്കു സംഭാവന നൽകിയ നിലവിളക്ക്, ചരിത്രം വിളച്ചോതുന്ന ഓട്, മൺ പാത്രങ്ങൾ, പൂർവ്വികരുടെ കരവിരുത് തെളിയ്ക്കപ്പെട്ട കൽ-മൺ ഭരണികൾ എന്നിവ മൂസ്യിയത്തിന്റെ മാറ്റ് കൂട്ടുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments