സംസ്ഥാന സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം മേലുകാവ് പഞ്ചായത്ത് എൽപി സ്കൂളിന് ലഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ആർ ശ്രീകല നിന്നും ഹെഡ്മിസ്ട്രസ് എം അനീസായ്ക്ക് അവാർഡ് കൈമാറി , പിടി എ പ്രസിഡൻ്റ് ജോമി ജോസ് അനുമോദന പത്രം ഏറ്റുവാങ്ങി.
ഹരിത കേരളം റിസോഴ്സ് പേഴ്സൺ വിഷ്ണു പ്രസാദ്, പഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ,വൈസ് പ്രസിഡൻറ് ഷൈനി ജോസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന സോമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി ടോമി, വാർഡ് മെമ്പർ ജോസ്കുട്ടി ജോസഫ് എന്നിവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments