കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായി 'വ്യാപാരോത്സവവും നഗരോത്സവം' സംഘടിപ്പിച്ചിരിക്കുന്നു. വ്യാപാരോത്സവം 2024 ഫെബ്രുവരി 1 മുതൽ മാർച്ച് 1 വരെയും നഗരോത്സവം ഫെബ്രുവരി 23 മുതൽ മാർച്ച് 3 വരെയും നടക്കും.
ഈരാറ്റുപേട്ട നഗരത്തിന്റെ ഉണർവ്വ് ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന നഗരോത്സവത്തിൽ കാർഷികമേള, പുസ്‌തകോത്സവം, ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, അമ്യൂസ്മെൻറ് പാർക്ക്, കലാപരിപാടികൾ, സമ്മേളനങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടക്കും.
കൂടാതെ മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
നഗരോത്സവത്തിന് മുന്നോടിയായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൽ, ഈരാറ്റുപേട്ടയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് സമ്മാനകൂപ്പണുകൾ വഴി വിലപിടിപ്പുള്ള സമ്മാനങ്ങളും, ഡിസ്‌കൗണ്ടുകളും ലഭിക്കുന്നതാണ്.
നിരവധി പരിപാടികളുമായി കടന്നുവരുന്ന ഈ വ്യാപാരോത്സവം വ്യാപാര രംഗത്ത് പുത്തൻ ഉണർവ്വ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഇപ്രാവശ്യവും പി.റ്റി.എം.എസ്. ഓഡിറ്റോറിയത്തിലാണു നഗരോത്സവം നടക്കുന്നത്. വ്യാപാരോത്സവം വലിയ സമ്മാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ആഴ്ച നറുക്കെടുപ്പും ആഴ്ചയിൽതന്നെ സമ്മാന വിതരണവും ഉണ്ടാകും.
മെഗാ സമ്മാനത്തോടൊപ്പം കൂടുതൽ സമ്മാന ങ്ങൾ ഏർപ്പെടുത്തുന്നതാണ്. കൂടാതെ ഏറ്റവും കൂടുതൽ കൂപ്പൺ വാങ്ങി വിതരണം നടത്തുന്ന വ്യാപാരിക ളായ പത്ത് പേർക്ക് സ്പെഷ്യൽ സമ്മാനം ഉണ്ടാകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments