Latest News
Loading...

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്‌ജറ്റ്




ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റ്, വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലിൽ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ആർ അദ്ധ്യക്ഷത വഹിച്ചു. 30 കോടി 38 ലക്ഷം രൂപ വരവും 30 കോടി 29 ലക്ഷം രൂപ ചെലവും 8 ലക്ഷത്തി 90 ആയിരം രൂപ മിച്ചവും ഉള്ള ബഡ്‌ജറ്റ് ആണ് അവതരിപ്പിച്ചത്. ഇടമറുക് ഹോസ്പിറ്റലിനോടനുബന്ധിച്ച് ഐ.പി തുടങ്ങുന്നതിന് ആദ്യഗഡുവായി 10 ലക്ഷം രൂപയും ഇടമറുക് ഹോസ്പിറ്റലിൻ്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 46 ലക്ഷം രൂപയും അനുവദിച്ചു. പാർപ്പിടമേഖലയ്ക്കായി 2 കോടി 10 ലക്ഷം രൂപയും വകയിരുത്തി.

കാർഷിക മേഖലയിൽ ഗ്രൂപ്പ് ഫാമിങ്ങിന് 8 ലക്ഷം രൂപയും, പാൽ ഉത്പാദനത്തിനും ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും പാലിന് അധിക വില നൽകുന്നതിനും 10 ലകഷംരൂപ വകയിരുത്തി കാലിത്തീറ്റ സബ്‌സിഡിയായി 5 ലക്ഷം രൂപയും കാർഷിക മേഖലയിൽ ജലസേചന പദ്ധതികൾക്കായി 27.35 ലക്ഷം രൂപയും വകയിരുത്തി.




ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുവാൻ 15 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്കും ഇരുപ്പുരോഗികൾക്കും വീൽചെയർ വാങ്ങുവാൻ 8 ലക്ഷം രൂപയും വകയിരുത്തി. അതിദരിദ്രരുടെ ജീവിതനിലവാരം ഉയർത്തുവാൻ നിത്യചെലവിനും പോഷകാഹാര വിതരണത്തിനുവേണ്ടി 10 ലക്ഷം രൂപയും മാറ്റിവച്ചു. 



ശുചിത്വമേഖലയിൽ ടേക് എ ബ്രേക് പദ്ധതിയ്ക്ക് 15 ലക്ഷം രൂപയും എം.ജി.എൻ.ആർ.ഇ.ജി.എസ് വഴി ഉറവിട മാലിന്യ സംസ്കരണപ്ലാൻ്റ് സബിസിഡിയോടുകൂടി വിതരണം ചെയ്യുവാൻ 1  കോടി 60 ലക്ഷം രൂപയുടെയും പദ്ദതി വിഭാവനം ചെയ്തു. ദുരന്തനിവാരണ ബോധവത്കരണത്തിന് 1 ലക്ഷം രൂപയും പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകുന്ന ദുരിതബാധിതരെ സഹായിക്കുവാൻ 8 ലക്ഷം രൂപയും മാറ്റിവച്ചു.



കലാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന് 3 ലക്ഷം രൂപയും ടൂറിസ്റ്റ് മേഖലയിൽ സോളാർലൈറ്റ് സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും മാറ്റിവച്ചു. ഗ്രന്ഥശാലകൾ വഴി പുസ്തകങ്ങൾ വാങ്ങി നല്കുന്നതിന് 8 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്ക് 40 ലക്ഷം രൂപയും വകയിരുത്തി. റോഡുകൾക്കും വെയിറ്റിംഗ് ഷെഡ് ടാറിംഗ് എന്നിവയ്ക്ക് 1 കോടി 21 ലക്ഷം രൂപയും മാറ്റിവച്ചു.


ബഡ്ജറ്റ് അവതരണത്തിനു  ശേഷം ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺമാരായ മറിയാമ്മ ഫെർണാണ്ടസ്, മേഴ്‌സി മാത്യു ചെയർമാൻ അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ജോർജ്ജ്, ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, കെ.കെ.കുഞ്ഞുമോൻ, രമ മോഹൻ, അക്ഷയ് ഹരി, ജെറ്റോ ജോസ്, മിനി സാവിയോ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷോൺ ജോർജ്ജ്, അനുപമ, സാമൂഹ്യ പ്രവർത്തകർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments