Latest News
Loading...

ഡോ. ഷാന്‍സി റെജിയും ഡോ. അനിതയും പങ്കെടുക്കും.




പാലാ: ജനുവരി 13 മുതല്‍ 15 വരെ ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തില്‍ ഹോമിയോപ്പതി വിഭാഗത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും ഡോ. ഷാന്‍സി റെജിയും ഡോ. അനിതയും പങ്കെടുക്കും. കേന്ദ്ര ഗവണ്‍മെന്റ് ആയുഷ് മന്ത്രാലയം ദുബായ് ഇന്ത്യന്‍ കോണ്‍സലേറ്റ് എന്നിവയുടെ സഹകരണത്തോടെസയന്‍സ് ഇന്ത്യാ ഫോറമാണ് രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുള്ളത്. 





ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന സമ്മേളനനത്തില്‍ മാറാരോഗങ്ങള്‍ക്ക് ആയുഷിലൂടെ പ്രതിരോധം എന്നാണ് ഇത്തവണത്തെ പ്രമേയം. അന്താരാഷ്ട്ര സെമിനാറില്‍ 35 ഓളം രാജ്യങ്ങളില്‍ നിന്ന് 1200ലധികം പ്രതിനിധികള്‍ പങ്കെടുക്കും. സോറിയാസിസ് എന്ന വിഷയത്തില്‍ ഡോ. ഷാന്‍സി റെജിയും സ്ത്രീകളുടെ ഗര്‍ഭശയത്തില്‍ ഉണ്ടാകുന്ന ദശ വളര്‍ച്ച എന്ന വിഷയത്തില്‍ ഡോ. അനിതയും പ്രബന്ധം അവതരിപ്പിക്കും.  


ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള ഐ.എച്ച്.കെ കോട്ടയം ജില്ലാ സെക്രട്ടറികൂടിയായ ഡോ. അനിത കുമാരനല്ലൂരില്‍ പ്രാക്ടീസ് ചെയ്യുന്നു. പാലാ യൂണിറ്റ് സെക്രട്ടറി ആയ ഡോ. ഷാന്‍സി റെജി മുളയ്ക്കല്‍ പാലാ പ്രവിത്താനത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഫോന്‍സ ഹോമിയോ ക്ലിനിക്കിലെ ചീഫ് കണ്‍സല്‍ട്ടന്റും, പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസറും ആണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments