Latest News
Loading...

പൂഞ്ഞാർ ഡിവിഷനിൽ ടൂറിസം പദ്ധതികൾക്കായി ഒരു കോടി




കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു.




മൂന്നിലവ് കട്ടിക്കയം അരുവിയുടെ സുരക്ഷയ്ക്കും നവീകരണത്തിനും - 10 ലക്ഷം,മാർമല അരുവിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്ക് - 10 ലക്ഷം,വാഗമൺ വഴിക്കടവിൽ കുളം നിർമ്മാണം - 15 ലക്ഷം, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽ കല്ല്,കട്ടിക്കയം അരുവി, മാര്‍മല അരുവി, ഈരാറ്റുപേട്ട - വാഗമൺ റോഡ്, കുരിശുമല,തങ്ങൾ പാറ,മുരുകൻ മല എന്നിവിടങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന് - 15 ലക്ഷം, 

ഇലവീഴാപൂഞ്ചിറയിൽ ടേക്ക് എ ബ്രേക് നിർമ്മാണം - 10 ലക്ഷം, മൂന്നിലവ് വാളകം ഭാഗത്ത് ചെക്ക് ഡാം നിർമ്മിക്കുന്നതിന്- 10 ലക്ഷം, ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ടേക്ക് ബ്രേക്ക് നിർമ്മാണം - 30 ലക്ഷം,




ഇലവീഴാപൂഞ്ചിറ കാനോൻ തോട്ടിൽ കലുങ്കും റോഡും നിർമ്മിക്കുന്നതിന് - 10 ലക്ഷം എന്നീ പദ്ധതികൾക്കായാണ് പണം അനുവദിച്ചിരിക്കുന്നത്. വരുന്ന രണ്ടു വർഷത്തിനുള്ളിൽ കേരള ടൂറിസം ഭൂപടത്തിൽ പൂഞ്ഞാർ ടൂറിസം എന്ന ബ്രാൻഡ് ഇടം പിടിക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു..

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments