Latest News
Loading...

എഡ്യുക്കേഷൻ ആൻഡ് അവയർനസ് ഫോർ എ ഐ പ്രോഗ്രാമിന് തുടക്കം കുറിച്ച് ലിറ്റിൽ കൈറ്റ്സ്




വാകക്കാട് : അതിവേഗം വളരുന്ന സാങ്കേതികവിദ്യയും ശാസ്ത്രവും മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ വളരെ വലുതാണെന്നും കമ്പ്യൂട്ടറിന്‍റെ വരവോടെ മാറ്റിമറിക്കപ്പെട്ട നമ്മുടെ ജീവിത രീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ)അഥവാ നിർമിതബുദ്ധിയുടെ വളർച്ചയോടെ കൂടുതൽ വ്യത്യസ്തമാകാൻ പോവുകയാണെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയിൽ അറിവ് പകരാൻ എന്ന പരിപാടി വഴി മാതാപിതാക്കൾക്കും കുട്ടികൾക്കും നടത്തുന്ന എഡ്യുക്കേഷൻ ആൻഡ് അവയർനസ് ഫോർ എ ഐ എന്ന പ്രോഗ്രാമിലാണ് കുട്ടികൾ ഇപ്രകാരം അഭിപ്രായപ്പെട്ടത്.



സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുന്ന എഡ്യുക്കേഷൻ ആൻഡ് അവയർനസ് ഫോർ എ ഐ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല കൈറ്റ് മാസ്റ്റർ ട്രെയ്നർ അനൂപ് ജി നായർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡന്റ് റോബിൻ എപ്രേം, കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ ആഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.




മനുഷ്യബുദ്ധിയും പ്രതികരണവും വിവേകവും വിശകലനശേഷിയുമൊക്കെ ആവശ്യമായ പ്രവൃത്തികള്‍ കമ്പ്യൂട്ടര്‍ സിസ്റ്റത്തെക്കൊണ്ടു ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പഠിക്കാനും ചിന്തിക്കുവാനും തീരുമാങ്ങളെടുക്കുവാനും കമ്പ്യൂട്ടറുകളെ സജ്ജമാക്കുന്ന വിദ്യയാണിതെന്നും മനുഷ്യരുടെ ബുദ്ധിയെയും ചിന്താശതക്തിയെയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ യന്ത്രങ്ങളെ പരിശീലിപ്പിക്കുകയാണിവിടെയെന്നും വരും കാലങ്ങളിൽ ജീവിതത്തിന്‍റെ സമസ്തമേഖലകളിലും നിര്‍മ്മിതബുദ്ധിയുടെ സ്വാധീനവുമുണ്ടാകുമെന്നും നമ്മുടെ ജീവിതശൈലി പുതുതായിത്തീരുമെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉദ്ബോധിപ്പിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനോടൊപ്പം റോബോട്ടിക്സ്, അനലറ്റിക്സ്, മെഷിന്‍ ലേണിംഗ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ മേഖലകളും വളര്‍ച്ച പ്രാപിക്കുകയാണ്. ഇവയൊക്കൊ ചേര്‍ന്നാവും ഇനിയുള്ള കാലത്തെ നിയന്ത്രിക്കപ്പെടാൻ പോകുന്നതെന്നും ലിറ്റിൽ കൈറ്റ്സ് ചർച്ച ചെയ്തു.
ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത് ട്രെയിനിങ് ലഭിച്ച വിദ്യാർത്ഥികളായ എസക്കിയ ജോയൻ ഇൻസെൻറ് , അഡോണിയ ജോർജ് , ജുവാൻ ബിജോയ്, അഭിനയ റ്റി രഞ്ചു, ഗൗതം കൃഷ്ണ കെ എസ്, ജോമി ജോൺസൺ, ജിസാ എലിസബത്ത് ജിജോ, കീർത്തി ജയ്മോൻ എന്നിവർ എഡ്യുക്കേഷൻ ആൻഡ് അവയർനസ് ഫോർ എ ഐ എന്ന പ്രോഗ്രാമിലെ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments