Latest News
Loading...

കരൂരിൽ അനസ്യ രാമൻ പ്രസിഡന്റ്




കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അനസ്യ രാമൻ തെരഞ്ഞെടുക്കപ്പെട്ടു. ഇടത് മുന്നണിയിലെ മുൻധാരണ പ്രകാരം കേരള കോൺഗ്രസ് M പ്രതിനിധിയായ മഞ്ചു ബിജു രാജി വച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.



പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് CPM പ്രതിനിധിയായ അനസ്യ രാമൻ പ്രസിഡണ്ടായി തിരഞടുക്കപ്പെട്ടത്. ഗ്രാമ പഞ്ചായത്ത് 12 വർഡ് ഇടനാട് വെസ്റ്റ് വാർഡ് അംഗമാണ് അനസ്യ . BJP , കോൺഗ്രസ് ഉൾപെടെ അഞ്ച് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. കരൂർ ഗ്രാമ പഞ്ചായത്തിൽ ആദ്യമായാണ് CPM അംഗം പഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപെട്ടത്.



അനസ്യ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. മീനച്ചിൽ താലൂക്ക് LR തഹസിൽദാർ സുനിൽ വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിനെ തുടർന്ന് അനുമോദന യോഗവും ചേർന്നു. വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടന്താനം അധ്യക്ഷത വഹിച്ചു. CPM ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥന സെക്രട്ടറി ബേബി ഉഴത്തുവാൽ, KC M ഉന്നതാധികാരസമിതി അംഗം ഫിലിപ് കുഴികുളം, ഇടത് മുന്നണി ഘടകകക്ഷി പ്രതിനിധികൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ , തുടങ്ങിയവർ സംബന്ധിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments