Latest News
Loading...

പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ ആദ്യ എസ്.പി.സി. പാസിംഗ് ഔട്ട് നടന്നു




പൂഞ്ഞാർ  സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ മൂന്ന് വർഷം മുൻപ് ആരംഭിച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ആദ്യ രണ്ടു ബാച്ചുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. 



എസ്.പി.സി. പ്രൊജക്ട് ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. -യുമായ സി. ജോൺ കേഡറ്റുകൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ., പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു, 



ജില്ലാ അസി. നോഡൽ ഓഫീസർ ഡി. ജയകുമാർ, ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ വി.വി. വിഷ്ണു, സ്കൂൾ മാനേജർ ഫാ. സിബി മഞ്ഞക്കുന്നേൽ സി.എം.ഐ., പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി ഷാജി, വാർഡ് മെമ്പർമാരായ അനിൽകുമാർ മഞ്ഞപ്ലാക്കൽ, റോജി തോമസ്, രാജമ്മ ഗോപിനാഥ്, നിഷ പി.റ്റി., സ്കൂൾ പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, 



ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, പി.റ്റി.എ. പ്രസിഡൻ്റ് പ്രസാദ് കുരുവിള, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന അബ്രാഹം, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് എം. ഗോപാൽ, കെ.ജെ. ജോസിമോൾ, പൊതു പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments