പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും 3 വർഷം സാധാരണ തടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. വെളിയന്നൂർ താമരക്കാട് ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അനൂപ്. പി.എം (35) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി (POCSO) ജഡ്ജ് .C.R ബിജു കുമാർ ശിക്ഷ വിധിച്ചത്.
ഇയാൾ 2023 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments