തിടനാട് ജി വി എച്ച് എസ് എസിൽ വിവിധ പരിപാടികളോടെ വിശ്വഹിന്ദി ദിനം ആഘോഷിച്ചു. ചിത്രപ്രദർശനം, പ്രസംഗം, പ്രശ്നോത്തരി,"നാച്ബേലാ " എന്ന തനതു പ്രവർത്തനം തുടങ്ങിയവ നടത്തപ്പെട്ടു.
ആദിത്യ ലക്ഷ്മി,നിരുപം സൂര്യ,വൈഷ്ണവി, ഫേബാ രാജു ,ഗൗരി പി.എം എന്നിവർ തയ്യാറാക്കിയ ഹിന്ദി പത്രം "സമാചാർ സൂരജ്" പരിപാടിയെ ഏറെ ആകർഷകമാക്കി. പ്രകാശനകർമ്മം ഹെഡ് മാസ്റ്റർ കെ.ബി സജി നിർവഹിച്ചു. പരിപാടികൾക്ക് സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്,ഡോ.സിന്ധു,കെ.പി.ഉഷ,ഡോ.വിശ്വലക്ഷ്മി,പി.ആർ അനൂപ്, ഖദീജ, ദേവപ്രിയ , സൗമ്യ എന്നിവർ നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments