മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ എത്തുന്നതിനു മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ജില്ല ജനറല്‍ സെക്രട്ടറി തോമസുകുട്ടി മുക്കാലയാണ് ആദ്യം കസ്റ്റഡിയില്‍ ആയത്. പാലാ സെന്റ് തോമസ് മാളിലുള്ള ഇയാളുടെ വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടോണി തൈപ്പറമ്പിലിനെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് നടപടി.
പാലായിലെ പ്രമുഖരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം തന്നെ ഏതാനും ദിവസങ്ങളായി സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷണത്തിലാണ്. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് സാന്നിധ്യവും ശക്തമാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments