Latest News
Loading...

കായിക അധ്യാപകർക്ക് ശിൽപ്പശാല നടത്തി




കോട്ടയം ജില്ല അതിലേറ്റിക്ക് അസോസിയേഷന്റെയും പാലാ  അൽഫോൻസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് കായിക അധ്യാപകർക്കായി ശില്പശാല അൽഫോൻസാ കോളേജ് ബാസ്ക്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്നു. അധ്യാപകർക്ക് പുറമേ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകരാകാൻ പരിശീലിക്കുന്ന വിദ്യാർഥികളും ശില്പശാലയിൽ പങ്കെടുത്തു. ശ്രീ ജോർജ് ഷിൻ ഡേ  ഇന്റർനാഷണൽ ടെക്നിക്കൽ ഓഫീഷ്യൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. 


കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫസർ പ്രവീൺ തരിയന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ഡോക്ടർ ഫാദർ ഷാജി ജോൺ പ്രിൻസിപ്പൽ അൽഫോൻസാ കോളേജ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ചെറുപ്രായം മുതൽ കുട്ടികളിൽ കായിക അവബോധം വളർത്തുന്നതിനായി ആഗോളതലത്തിൽ നടപ്പാക്കിയ പദ്ധതിയാണ് കിഡ്സ് അതിലേറ്റിക്സ്. നാലു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെ ആണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ കായിക അഭിരുചി കണ്ടെത്തുക കുട്ടികളിൽ കായിക സംസ്കാരം വളർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. 

ഈ പദ്ധതിയിലൂടെ മികച്ച കായിക താരങ്ങളെ കണ്ടെത്തി നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനം ഉയർത്തുവാൻ കഴിയട്ടെ എന്ന് പ്രിൻസിപ്പൽ ഡോക്ടർ ഫാദർ ഷാജി ജോൺ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.കായിക അധ്യാപകരായ ഡോക്ടർ സിനി തോമസ്,ഡോക്ടർ ബോബൻ ഫ്രാൻസിസ്, ഡോക്ടർ ജീൻസ് കാപ്പൻ, ശ്രീ റോയി സ്കറിയ, ശ്രീ റോഷൻ ഐസക് ജോൺ, ശ്രീ സുധീഷ് കെ എം എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കോട്ടയം ജില്ല അതിലേറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു സമാപന സമ്മേളനത്തിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments