Latest News
Loading...

വോളൻ്റിയെഴ്സ് ഒരുക്ക ധ്യാനം സമാപിച്ചു.



പാലാ: 2023 ഡിസംബർ 19 മുതൽ 23 വരെ നടക്കുന്ന 41മത് പാലാ രൂപത കൃപാഭിഷേകം ബൈബിൾ കൺവൻഷൻ്റെ വോളണ്ടിയേഴ്‌സിനുള്ള ഒരുക്ക ധ്യാനം അണക്കര മരിയൻ ടീം നയിച്ചു. ഫാ.അനൂപ്, ബ്ര.ജെയ്സൺ, ബ്ര.ജോസ് എന്നിവർ നേതൃത്വം നൽകി. മോൺ. സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അനുഗ്രഹ പ്രഭാഷണത്തോടെ അരുണാപുരം സെൻ്റ്.തോമസ് ദൈവാലയത്തിൽ നടന്ന ധ്യാനത്തിൽ അരുണാപുരം ഇടവക വികാരി ഫാ. മാത്യു പുല്ലുകാലായിൽ വിശുദ്ധ കുർബാനയുടെ ആീർവാദം നൽകി.

കൺവൻഷൻ ശുശ്രൂഷകരുടെ പ്രധാന ഉത്തരവാദിത്വം ദൈവജനത്തിൻ്റെ വക്താക്കൾ ആകുക എന്നതാണ്. അതിനായി സ്വയം വിശുദ്ധികരിച്ച് സ്വയം ഒരുങ്ങണമെന്ന് വികാരി ജനറാൾ സെബാസ്റ്റ്യൻ വേത്താനത്ത് ഓർമ്മിപ്പിച്ചു. 




നമ്മൾ എല്ലാരും തിരഞ്ഞെടുക്കപ്പെട്ട ജനമണ്. നമ്മുടെ ഉള്ളിലെ ഉറ കെട്ടുപോയാൽ പുറത്ത് എറിഞ്ഞു കളയാനും ജനങ്ങളാൽ ചവിട്ടപെടാനും സാധ്യത ഉണ്ട്. ഒരു ബാഡ്ജ് ഇട്ടു നടക്കുക മാത്രമല്ല കടമ. നമുക്ക് ദൈവത്തെ കൊണ്ടുപോകാൻ കഴിയണം. വീടുകളിൽ ആയിരിക്കുമ്പോൾ നാം പ്രാർത്ഥനയിൽ ഒരുങ്ങണം. ധ്യാനം നയിക്കുന്ന ഡൊമിനിക്ക് അച്ചനു വേണ്ടി ജപമാല ചൊല്ലിയും, കരുണകൊന്ത ചൊല്ലിയും ദിവസംതോറും പ്രാർത്ഥിക്കണം. അതുവഴി അച്ചനുകിട്ടുന്ന അഭിഷേകത്തിൻ്റെ ഒരു ഭാഗം നിങ്ങൾക്കും കിട്ടും. എല്ലാ ശുശ്രൂഷകളുടെയും പരിപൂർണ്ണ വിജയത്തിനായി ഓരോരുത്തരും പ്രാർത്ഥിക്കണമെന്നും ബ്ര.ജെയ്സൺ ഓർമ്മിപ്പിച്ചു.

രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, കൺവൻഷൻ ജനറൽ കോർഡിനെറ്റർ ജോർജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതുക്കൽ, തുടങ്ങിയവർ നേതൃത്വം നൽകിയ ശുശ്രൂഷയിൽ രൂപതയിലെ കരിസ്മാറ്റിക് അംഗങ്ങൾ, ഇവാഞ്ചലൈസേഷൻ ടീം അംഗങ്ങൾ, കുടുംബകൂട്ടായ്മ, മാതൃവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു..
.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments