Latest News
Loading...

മെഗാ വയലിൻ കൺസേർട്ട് ഞായറാഴ്ച



പിജിഎം സ്കൂൾ ഓഫ് മ്യൂസിക് മുത്തോലിയും മെലഡി സ്കൂൾ ഓഫ് മ്യൂസിക് മുണ്ടക്കയവും സംയുക്തമായി നടത്തുന്ന വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം വയലിനിസ്റ്റുകൾ പങ്കെടുക്കുന്ന സിംഫോണിയസ് 23 എന്ന പേരിൽ 17.12.2023 ഞായറാഴ്ച വൈകിട്ട് 6 30ന് മെഗാ വയലിൻ കൺസേർട്ട് നടത്തപ്പെടുകയാണ് . വയലിൻ ഫാമിലിയിലെ വയലിൻ, വിയോള, സെല്ലോ എന്നിവയോടൊപ്പം പിയാനോയും ഉൾപ്പെടുത്തിയാണ് സിംഫോണിയസ് 23 അറേഞ്ച് ചെയ്തിരിക്കുന്നത്.




തുടർന്ന് പിജിഎം സ്കൂൾ ഓഫ് മ്യൂസിക് മുത്തോലിയുടെ ആനുവൽ ഡേ യുടെയും മെറിറ്റ് ഡേയുടേയും ആഘോഷമായി 15 - ഓളം പ്രഫഷണൽ കലാകാരന്മാർ അവതരിപ്പിക്കുന്ന ആർട്ട് ഫെസ്റ്റ് ഉം ഉണ്ടായിരിക്കുന്നതാണ്. ആർട്ട് ഫെസ്റ്റിൽ ദീപു വാഴൂർ ന്റെ മാജിക് ഷോയും സിദ്ദി ഡാൻസ് സ്റ്റുഡിയോയുടെ സിനിമാറ്റിക് ഡാൻസും ബിജോയി സ്വരലയയുടെ നേതൃത്വത്തിൽ കീററാർ , വയലിൻ, സാക്സോഫോൺ ഉൾപ്പെടുന്ന ഫ്യൂഷ്യൻ പ്രോഗ്രാമും ആൽബം സിംഗർ അരുണിമ സോണിയും ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം വിനോദ് മുണ്ടക്കയവും പ്രശസ്ത തബലിസ്റ്റ് സന്തോഷ് പാലായും പങ്കെടുക്കുന്നതാണ്.

പ്രോഗ്രാമിൽ വിവിധ കലാ മേഖലകളിൽ മികവ് തെളിയിച്ച സീനിയർ കലാകാരന്മാരായ കെ.എം. ജോസഫ് വയലിനിസ്റ്റ്, സലിം രാഗമാലിക, സോണി ഫിലിപ്പ് കലാഗ്രാം , കെ.എം. ജോസഫ് പാലാ കമ്മ്യൂണിക്കേഷൻ, ടോം ജോസഫ് ചിത്രകലാദ്ധ്യാപകൻ എന്നിവരെ ആദരിക്കുന്നതാണ്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments