Latest News
Loading...

വികസിത് ഭാരത് സങ്കൽപ യാത്ര കിടങ്ങൂരിൽ



വികസിത് ഭാരത് സങ്കൽപ യാത്ര  കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ അകലകുന്നം പഞ്ചായത്തിൽ നിന്നും ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു കിടങ്ങൂർ പഞ്ചായത്തിൽ പര്യടനം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം. കിടങ്ങൂർ പഞ്ചായത്തിലെ പരിപാടിയിൽ പഞ്ചായത്ത്‌ വികസന കാര്യ സമതി ചെയർമാൻ പി. ജി. സുരേഷ് അദ്ധ്യക്ഷൻ ആയിരുന്നു. 




കിടങ്ങൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രശ്മി രാജേഷ് യോഗം ഉത്ഘാടനം ചെയ്തു. NABARD AGM റെജി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തു മെമ്പർ മാരായ സനൽ കുമാർ, ദീപലത എന്നിവർ പ്രസംഗിച്ചു.
കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ലിൻസി പി. മുൻ ബാങ്ക് മാനേജർ കെ. എൻ. പ്രദീപ്കുമാർ എന്നിവരും സംസാരിച്ചു. 


ഫാക്ട് പ്രതിനിധി അലീന ചാക്കോ, KVK പ്രതിനിധി മിന്നു ജോൺ , പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു. മുതിർന്ന പൗരന്മാരായ കുര്യൻ മാവേലിൽ, വിജയകുമാർ മാഡത്തിൽ എന്നിവരെ ആദരിച്ചു. ഉജ്വൽ സ്കീമിൽ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.ഹെൽത്ത്‌ ചെക്കപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. SBI ചീഫ് മാനേജർ കെ.ഉഷാകുമാരി സ്വാഗതവും, കാനറാ ബാങ്ക് ഓഫീസർ ജോർജ് ജേക്കബ് നന്ദിയും പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments