വികസിത് ഭാരത് സങ്കല്‍പ്പ യാത്ര പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ പര്യടനം നടത്തി. പൂഞ്ഞാറില്‍ നടന്ന ചടങ്ങില്‍ കെജിബി RM സുരേഷ് കുമാര്‍ അധ്യക്ഷന്‍ ആയിരുന്നു. BAMCO എക്‌സി. ഡയറക്ടര്‍ പിജെ തോമസ് പരിപാടി ഉത്കാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം അനില്‍ കുമാര്‍ ,റോജി തോമസ് , kvk അസി പ്രൊഫ പി.എസ് ബിന്ദു , ഫാക് ട് പ്രതിനിധി അലീന ചാക്കോ, സന്ദീപ് ലീഡ് ബാങ്ക് മാനേജര്‍ EM അലക്‌സ് , AS സോമരാജന്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. വിവിധ കേന്ദ്ര പദ്ധതികളില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് , മുദ്ര , സ്റ്റാന്‍ഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളില്‍ അര്‍ഹതയുള്ളവര്‍ക്ക് ക്യാമ്പില്‍ വച്ചു തന്നെ തത്വത്തില്‍ അംഗീകാരം നല്‍കും. യാത്രക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ പദ്ധതികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പ്രദര്‍ശനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അര്‍ഹരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ആധാര്‍ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments