കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര കോട്ടയം ജില്ലയിലെ മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ഇന്ന് രാവിലെ നടന്നു. കേരള ഗ്രാമീൺ ബാങ്ക് റീജിയണൽ മാനേജർ സുരേഷ്‌കുമാർ ജി. അധ്യക്ഷനായിരുന്നു.
മൂന്നിലവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് :പി. എൽ. ജോസഫ് യോഗനടപടികൾ ഉൽഘാടനം ചെയ്തു. കൃഷി വിക്ജ്ജാൻ കേന്ദ്ര അസിസ്റ്റന്റ് പ്രൊഫസർ മാനുൽ അലക്സ് മുഖ്യ പ്രഭാഷണം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമതി മൂന്നിലവ് യൂണിറ്റ് പ്രസിഡന്റ് ടോമി ജോൺ, വിനോദ് എ. കെ. യോഗ പ്രതിനിധി ദിലീപ്, തുടങ്ങിയവർ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വിവിധ വകുപ്പുകൾ സ്റ്റാളുകൾ ഇട്ട് പദ്ധതികൾ വിവരിക്കുകയും പദ്ധതികളുടെ ഗുണഭോക്താക്കളാ ക്കുകയും ചെയ്തു. മുതിർന്ന കർഷകരെ ആദരിക്കുകയും ചടങ്ങിൽ ചെയ്യുകയുണ്ടായി.
ലീഡ് ബാങ്ക് മാനേജർ അലക്സ് സ്വാഗതം പറയുകയും, കെ ജി ബി മേലുകാവ് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ നന്ദിയും അറിയിച്ചു
0 Comments