കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന വികസിത് ഭാരത് സങ്കൽപ യാത്ര കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ കടനാട് പഞ്ചായത്തിൽ നിന്നും ആരംഭിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രാമപുരം പഞ്ചായത്തിലാവും പര്യടനം .
.കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക യാണ് യാത്രയുടെ ഉദ്ദേശം.രാവിലെ കടനാട് പഞ്ചായത്തിലെ കൊല്ലപ്പള്ളിയിൽ നടന്ന പരിപാടി കേരളാ ഗ്രാമീൺ ബാങ്ക് RM സുരേഷ് കുമാർ ഉത് ക്കാടനം ചെയ്തു ..
.ളാലം ബ്ലോക്ക് അനിമൽ ഹസ്ബൻഡറി കോർഡിനേറ്റർ ജയിംസ് മാത്യു ,ഫാക്ട് പ്രതിനിധി അലീന ചാക്കോ,kvk അസിസ്റ്റന്റ് പ്രൊഫസർ dr ജിഷാ ,ധനീഷ് ചൂണ്ടച്ചേരി, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ പങ്കെടുത്തു .ഉജ്വൽ സ്കീമിൽ രണ്ടുപേർക്കു ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു.വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments