Latest News
Loading...

ടാബ്ലോ ഫാന്‍സി ഡ്രസ്സ് മത്സരങ്ങള്‍ 17ന്



വലവൂര്‍ സെന്റ് മേരീസ് പള്ളിയില്‍ അമലോത്സവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് എസ് എം വൈ എം വലവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ടാബ്ലോ, ഫാന്‍സി ഡ്രസ്സ് മത്സരങ്ങള്‍ 17ന് നടക്കും. തിരുനാള്‍ ദിനമായ ഡിസംബര്‍ 17ന് ഞായറാഴ്ച വൈകിട്ട് മൂന്നിന് വലവൂര്‍ പള്ളി മൈതാനിയിലാണ് ഫാന്‍സിഡ്രസ്സ് മത്സരം. ടാബ്ലോ മത്സരം പ്രദക്ഷിണ സമയത്തും നടക്കും. ടാബ്ലോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ആഗസ്തി കത്രി പൊന്നത്ത് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 12501 രൂപയും, കളപ്പുരയ്ക്കല്‍ ഫര്‍ണീച്ചര്‍ ഷോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടീപ്പോയും 2-ാം സ്ഥാനത്തിന്  മേരിക്കുട്ടി വര്‍ക്കി കവുന്നുകാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 10001 രൂപയും, പുളിക്കിയില്‍ ഫുട്വെയര്‍ പാലാ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് പായ്ക്കറ്റും മൂന്നാം സ്ഥാനത്തിന്  അഗസ്റ്റിന്‍ സി.പി. ചെമ്പോട്ടിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 7501 രൂപയും, അഡോണ്‍ ഡെക്കറേഷന്‍സ് വലവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് പായ്ക്കറ്റും സമ്മാനമായി ലഭിക്കും. 





സീനിയര്‍ വിഭാഗം ഫാന്‍സിഡ്രസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തിന്  ബ്രദര്‍ ടൈറ്റസ് കാര്യപുരയിടം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 7501 രൂപയും, സെന്റ് ജോര്‍ജ്ജ് ലാമിനേഷന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് പായ്ക്കറ്റും,  രണ്ടാം സ്ഥാനത്തിന്  ഗ്രേസിക്കുട്ടി പാത്തിയാങ്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 5001 രൂപയും, മാതാ റെസ്റ്റോറന്റ്‌റ് വലവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് പായ്ക്കറ്റും മൂന്നാം സ്ഥാനത്തിന്   റെബി അഗസ്റ്റിന്‍ ചെമ്പോട്ടിക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2501 രൂപയും, ആഗസ്തി പൈലോ ചെമ്പോട്ടിക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കടപ്ലാക്കിയില്‍ സ്റ്റോഴ്‌സ് വലവൂര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഗിഫ്റ്റ് പായ്ക്കറ്റും ലഭിക്കും. 

എല്‍ പി നേഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്കായി ജൂനിയര്‍ ഫാന്‍സി ഡ്രസ്സ് മത്സരവും നടക്കും. ടാബ്ലോ മത്സരങ്ങള്‍ക്ക് 200 രൂപയും ഫാന്‍സി ഡ്രസ്സ് (സീനിയര്‍) മത്സരങ്ങള്‍ക്ക് 150 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്.  പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Ph: 8330034190, 8606272155, 9961399078, 7012928887

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments