വാകക്കാട് സെന്റ് അൽഫോസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ മൈലക്കൊമ്പ് സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല നവ്യാനുഭവമായി. ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്സ് ഉപയോഗിച്ചുള്ള വിവിധ കളികളിലൂടെയും ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ആസ്വാദ്യകരമായി പഠനത്തിലേക്ക് കൂട്ടികൊണ്ടുവന്നപ്പോൾ ഇങ്ങനെയായാൽ പഠനം എന്തെളുപ്പം; പിന്നെങ്ങനെ എ പ്ലസ് ലഭിക്കാതിരിക്കും? എന്ന് അധ്യാപക വിദ്യാർത്ഥികളുടെ ആത്മഗതം.
.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠനോപകരണങ്ങളോടൊപ്പം പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന പഠനോപകരണങ്ങളും ചേർത്ത് കുട്ടികളെ ആവേശകരമായി പഠനത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.
മൈലക്കൊമ്പ് സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ ഒറോപ്ലാക്കൽ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഡോ. സി സി കുര്യൻ, ഡോ. പുഷ്പ്പമ്മ സി വടക്കേൽ എന്നിവർ പ്രസംഗിച്ചു.
.ആകർഷകമായി പഠനോപകരണങ്ങൾ ഉണ്ടാക്കി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന വിഷയത്തിൽ അലൻ മാനുവൽ അലോഷ്യസും ലളിതവും പ്രയോജനകരവുമായ ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്സ് നിർമ്മിച്ച് കുട്ടികളെ സ്വാധീനിക്കുന്ന വിധത്തിൽ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിൽ ജോസഫ് കെ വിയും സോഷ്യൽ മീഡിയകളിലെ ക്ലാസുകളിൽ നിന്നും വിഭിന്നമായി പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള ലൈവ് ക്ലാസുകളുടെ മേന്മ എന്ന വിഷയത്തിൽ മനു കെ ജോസും ക്ലാസ്സുകൾ നയിച്ചു.
കുട്ടികൾക്ക് ആസ്വദിച്ച് പഠനം നടത്തുന്നതിനുള്ള വിവിധ ലേണിങ് മെറ്റീരിയലുകൾ പരിചയപ്പെടുത്തുകയും അവ ഫലപ്രദമായി ഉപയോഗിക്കാൻ പരിശീലനം കൊടുക്കുകയും ചെയ്തു. ലളിതവും ആകർഷകവും പഠനത്തിൽ ആവേശം ജനിപ്പിക്കുന്നതുമായ രീതിയിലുള്ള വിവിധ ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്സ് അധ്യാപകവിദ്യാർത്ഥികൾ നിർമ്മിക്കുകയും അവയുടെ പ്രദർശനം നടത്തുകയും ചെയ്തു.
വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരായ ജോസഫ് കെ വി, മനു കെ ജോസ്, അലൻ മാനുവൽ അലോഷ്യസ്, ബൈബി തോമസ്, അനു അലക്സ്, ഷിനു തോമസ്, ജീനാ ജോസ് എന്നിവർ വിവിധ സബ്ജറ്റുകളിലെ പഠനോപകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments