Latest News
Loading...

കാനാട്ടുപാറ, മുണ്ടാങ്കൽ ഭാഗത്ത് കക്കൂസ്സ് മാലിന്യം തള്ളുന്നു.




പാലാ തൊടുപുഴ റോഡിൽ കാനാട്ടുപാറ, മുണ്ടാങ്കൽ പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് നിത്യ സംഭവമാകുന്നു. നഗരസഭാ അതിർത്തിയിൽ സ്വാഗതമാശംസിച്ചുകൊണ്ട് സ്ഥാപിച്ച LED ബോർഡ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്തെ വീടുകൾക്ക് പുറകിലായി കൈത്തോട്ടിലാണ് നിരന്തരമായി മാലിന്യം തള്ളുന്നത്.

 

കഴിഞ്ഞ തിരുവോണ പുലരിയിൽ അവധി ദിവസം ഇതുപോലെ മാലിന്യം തള്ളിയിരുന്നു. അന്ന് പോലീസിൽ പരാതിപ്പെടുകയും, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, പാലാ ഫയർഫോഴ്സ് എന്നിവർ വെള്ളം പമ്പ് ചെയ്ത് .കുമ്മായവും ബ്ലീ ച്ചിംഗ് പൗഡർ വിതറുകയും ചെയ്തു. സമാന രീതിയിൽ കൂടുതൽ കക്കൂസ് മാലിന്യം വെള്ളിയാഴ്ച പുലർച്ചെ തള്ളുകയുണ്ടായി. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭാജീവനക്കാരും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി. ഇരുട്ടിൻ്റെ മറവിലുള്ള സാമൂഹിക വിരുദ്ധരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്ക ശിക്ഷ നൽകണമെന്ന് നാട്ടുകാരും വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലും ആവശ്യപെട്ടു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments