ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കൊഴുവനാല്‍, അകലക്കുന്നം പഞ്ചായത്തുകളിലെ വിവിധ റോഡുകളിലായി 20 കിലോമീറ്റര്‍ ദൂരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് 600 തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള വൈദ്യുതി ലൈന്‍ വലിക്കുന്നത്.
കൊഴുവനാല്‍ പഞ്ചായത്തിലെ അറയ്ക്കല്‍-തൈത്തോട്ടം, അള്ളുങ്കല്‍-വള്ളിക്കാട്ടുകുഴി, സെന്റ് തോമസ്-കരിയിലക്കുളം, വള്ളിക്കാട്ടുകുഴി-ഡ്രീംവില്ല, വാക്കപ്പുലം-മോനിപ്പള്ളി, പുറ്റനാനി-കാവുംപടി, ആനിച്ചുവട്-പൂവക്കുളം, കൊഴുവനാല്‍-പള്ളിക്കുന്ന് അകലക്കുന്നം പഞ്ചായത്തിലെ കുറുമുണ്ട്-പാദുവ, പാദുവ-ചെമ്പിളാവ്, പാദുവ-കൊങ്ങാണ്ടൂര്‍, കൊഴുവനാല്‍-ചുവന്നപ്ലാവ്, ചൂരക്കുന്ന്-കോട്ടേപ്പള്ളി, കുഴിഞ്ഞമട-കുളത്തിന്നാപ്ര, കാരിമല-വെള്ളറ എന്നീ റോഡുകളിലാണ് ഈ പദ്ധതിപ്രകാരം തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്.
.20 കിലോമീറ്റര്‍ ദൂരം തെരുവുവിളക്കുകള്‍ക്കായി ലൈന്‍ സ്ഥാപിക്കുമ്പോള്‍ 600 ഇലക്ട്രിക് പോസ്റ്റുകളിലാണ് തെരുവുവിളക്കുകള്‍ സ്ഥാപിക്കേണ്ടത്. ഇതില്‍ പകുതിയോളം സ്ഥലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി പ്രദേശവാസികള്‍ തന്നെ തെരുവുവിളക്കുകള്‍ വാങ്ങി നല്കുവാന് തയ്യാറായിട്ടുണ്ട്. കൂടാതെ ഈ പദ്ധതിയുടെ ഭാഗമായി കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇടമുള-തലവയലില്‍-പതിക്കല്‍, ഐക്കര-തോക്കാട്, തോടനാല്‍-പന്നിയാമറ്റം എന്നീ റോഡുകളില്‍ റോഡുനിര്‍മ്മാണത്തിന് തടസ്സമായിരുന്ന നാല്‍പ്പതോളം ഇലക്ട്രിക് പോസ്റ്റുകള്‍ ഇതിനോടകം മാറ്റി സ്ഥാപിച്ചു.
അടുത്ത ഒരുമാസത്തിനുള്ളില്‍ എല്ലാ സ്ഥലങ്ങളിലും ലൈന്‍ വലിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ച് ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതാണെന്ന് ജില്ലാ പഞ്ചായതത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അറിയിച്ചു.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments