Latest News
Loading...

ശിവഗിരി-ഗുരുകുലം തീർത്ഥാടനപദയാത്ര 25-ന് തുടങ്ങും . വിളംബരയാത്ര 24-ന്




പാലാ 91-മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ നടത്തുന്ന 9-ാമത് പദയാത്ര ഡിസംബർ 25-ന് ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. പദയാത്രയ്ക്ക് മുന്നോടിയായി. മൂന്ന് മേഖലകളിൽ നിന്ന് നടത്തുന്ന വിളംബരയാത്ര 24-ന് നടത്തും. കിഴക്കൻ മേഖലയിൽ നിന്നുള്ള വിളംബരയാത്ര പൂഞ്ഞാറിൽ നിന്നും കൺവീനർ എം.ആർ. ഉല്ലാസിന്റെ നേത്യത്വത്തിൽ നടക്കും. വിളംബരയാത്രയുടെ ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിക്കും. 

പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്ത്യാലിൽ, വൈ പ്രസിഡന്റ് റെജി ഷാജി, മെമ്പർമാരായ റോജി തോമസ്, രാജമ്മ ഗോപിനാഥ്, ബീനാ മധു, നിഷാ സാനു, പൂഞ്ഞാർ ശാഖാ സെക്രട്ടറി വി.എസ് വിനു, വൈസ് പ്രസിഡന്റ് ഹരിദാസ് എന്നിവർ ആശംസകളർപ്പിക്കും തുടർന്ന് 12 മണിക്ക് മങ്കുഴി ക്ഷേത്രത്തിൽ നിന്നാരംഭിച്ച്, പൂഞ്ഞാർ, കൈപ്പള്ളി, കുന്നോന്നി, ചോലത്തടം, മന്നം, പാതാമ്പുഴ, പൂഞ്ഞാർ ടൗൺ, പനച്ചിപ്പാറ , ഈരാറ്റുപേട്ട, ചേന്നാട്, തലയിണക്കര, . പി.എം.സി. ഹോസ്‌പിറ്റൽ ജംഗ്ഷൻ, തീക്കോയി, തലനാട്, തിടനാട്,  പനക്കപ്പാലം, മൂന്നിലവ്, അമ്പാറ, അരുവിത്തുറ, ഭരണങ്ങാനം , മൂന്നാംതോട്, ഇടമറ്റം, കീഴമ്പാറ, ഇടപ്പാടി, 3പാലാ ടൗൺ മുരിക്കുംപുഴ ക്ഷേത്രം ജംഗ്ഷൻ, മീനച്ചിൽ, പാലാ തെക്കേക്കര, മല്ലികശ്ശേരി ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി ബൈപാസ് വഴി 4.00 പി.എം.ന് കൊട്ടാരമറ്റത്ത് എത്തിച്ചേരും.




 വടക്കൻ മേഖലയിൽ നിന്നുള്ള വിളബര ജാഥ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ നേതൃത്വത്തിൽ അരീക്കരയിൽ നിന്നും ആരംഭിക്കും വിളംബരയാത്രയുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിക്കും പഞ്ചായത്ത് പ്രസിഡൻ്റ് സജേഷ് ശശി, മെമ്പർ അർച്ചനാ രതീഷ്, അരിക്കര ശാഖ പ്രസിഡൻ്റ് എ.എം. ഷാജി അമ്മായിക്കുന്നേൽ വൈസ് പ്രസിഡന്റ് ബിജുമോൻ കെ.എസ്, സെക്രട്ടറി സന്തോഷ് പൊട്ടക്കാനായിൽ എന്നിവർ ആശംസകൾ അർപ്പിക്കും തുടർന്ന് 12.00 പി.എം.ന അരീക്കരയിൽ നിന്ന് ആരംഭിക്കുന്ന വിളംബരയാത്ര  വലവൂർ, ഏഴാച്ചേരി,  രാമപുരം, . പിഴക്, കുറിഞ്ഞി കൊല്ലപ്പള്ളി, മേലുകാവ്, നീലൂർ, കയ്യൂർ,  പ്രവിത്താനം, ഉള്ളനാട്, വേഴാങ്ങാനം തുടങ്ങിയ ശാഖകളുടെ സ്ഥീകരണം ഏറ്റുവാങ്ങി ബൈപ്പാസ് വഴി 4.00 പി.എം.ന് കൊട്ടാരമറ്റത്ത് എത്തിച്ചേരും.


പടിഞ്ഞാറൻ മേഖലയിൽ നിന്നുമുള്ള വിളംബരയാത്ര കെഴുവംകുളത്തുനിന്നും യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലയുടെ നേതൃത്വത്തിൽ നടക്കും വിളംബരയാത്രയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വീൻങ്കിൾ രാജ്, മെമ്പർമാരായ ലീലാമ്മ ബിജു, രമ്യാരാജേഷ്, കെഴുവംകുളം ശാഖാ പ്രസിഡന്റ്റ് കെ.ഐ. കരുണാകരൻ, സെക്രട്ടറി മനീഷ് മോഹൻ എന്നിവർ ആശംസകളർപ്പിക്കും. തുടർന്ന് 12 മണിക്ക് കെഴുവംകുളത്തുനിന്നും ആരംഭിച്ച് മേവട,. ചെമ്പിളാവ്, കിടങ്ങൂർ, 1 പിറയാർ, കടപ്പൂര് . വയലാ, . കടപ്ലാമറ്റം, കുമ്മണ്ണൂർ,  ആണ്ടൂർ, വള്ളിച്ചിറ, മാറിടം, 3 തെക്കുംമുറി,  പുലിയന്നൂർ ശാഖകളുടെ സ്വീകരണം ഏറ്റുവാങ്ങി 4.00 എത്തിച്ചേരും 


മൂന്ന് മേഖലാ വിളംബരജാഥകളും കടപ്പാട്ടൂർ അമ്പലം ജംഗ്ഷനിൽ സംഗമിച്ച രഥത്തിൻ്റെ അകമ്പടിയോടുകൂടി പാലാ ടൗൺ വഴി ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതാണ്. 5 മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ യൂണിയൻ ചെയർമാൻ ഒ.എം. സുരേഷ് ഇട്ടികുന്നേൽ അദ്ധ്യക്ഷതവഹിക്കും ഇടപ്പാടി ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തി ഗുരുസ്‌മരണ ചൊല്ലും പ്രസ്‌തുതയോഗം എസ്.എൻ.ഡി.പിയോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ. ആശംസകളറിയിക്കും. 


യൂണിയൻ ജോയിൻ്റ് കൺവീനർ കെ.ആർ. ഷാജി കമ്മറ്റിയംഗങ്ങളായ അനീഷ് പുല്ലുവേലിൽ സി.റ്റി. രാജൻ, സി.പി. സുധീഷ് ചെമ്പൻകുളം, കെ.ജി. സാബു, കെ.ആർ. സജി, യൂത്ത്‌മൂവ്‌മെൻ്റ് സംസ്ഥാന ജോ.കൺവീനർ അനീഷ് ഇരട്ടിയാനി, എം.എൻ. ഷാജി സതീഷ് മണി, മിനർവ്വ മോഹൻ, സംഗീത അരുൺ, അരുൺ കുളമ്പള്ളി, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, രജ്ഞൻ ശാന്തി, കെ.ആർ. രാജീഷ്, ബൈജു വടക്കേമുറി, പി.ജി. പ്രദീപ് പ്ലാച്ചേരി, കെ.പി. ശശി, ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ ആശംസകളർപ്പിക്കും... യൂണിയൻ കൺവീനർ എം. ആർ ഉല്ലാസ് സ്വാഗതവും, വൈസ് ചെയർമാൻ എ.ഡി. സജീവ് വയല നന്ദിയും പറയും.

25-ന് രാവിലെ 6.30-ന് ആരംഭിക്കുന്ന തീർത്ഥാടനപദയാത്രയുടെ ധർമ്മപതാക കൈമാറൽ ചടങ്ങും  തീർത്ഥാടനസന്ദേശവും ഒ.എം. സുരേഷ് ഇട്ടികുന്നേൽ സജീവ് വയല എം.ആർ. ഉല്ലാസ് സി.റ്റി. രാജൻ എന്നിവർക്ക് ധർമ്മ പതാക കൈമാറിക്കൊണ്ട് പത്തനംതിട്ട എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡൻ്റ് കെ. പദ്‌ത്മകുമാർ നിർവ്വഹിക്കും.  ചെയർമാൻ Om സുരേഷ് ഇട്ടിക്കുന്നൽ.ജോയിൻ കൺവീനർ ഷാജി തലനാട് , സി ടി രാജൻ,അനീഷ് പുല്ലുവേലി,സുധീഷ് ചെമ്പൻ കുളം,സാബു കൊടൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments