ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന് ഈരാറ്റുപേട്ടയിലെ റെസ്ക്യൂ സംഘടനയായ ടീം എമർജൻസി കേരള യാത്രയയപ്പ് നൽകി. സംഘടന പ്രസിഡൻറ് അഷറഫ് കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനോയ് സാറിൻറെ പ്രവർത്തനങ്ങൾ നാടിനും വിദ്യാർഥി സമൂഹത്തിനും വിലമതിക്കാനാവാത്തതാണെന്ന് അഷ്റഫ് കുട്ടി പറഞ്ഞു.
സെക്രട്ടറി റബീസ് ഖാൻ , അഷറഫ് തൈത്തോട്ടം നൗഷാദ് വി എം അഡ്വക്കേറ്റ് മുഹമ്മദ് സുഹൈൽ ഖാൻ മുഹമ്മദ് വി പി എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിലും സാമീപപ്രദേശങ്ങളിലും ടീം എമർജൻസി നൽകുന്ന സേവനങ്ങൾ വളരെ വലുതാണെന്ന് മറുപടി പ്രസംഗം നടത്തിയ ബിനോയ് തോമസ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments