Latest News
Loading...

ജോസ് കെ.മാണിയും കൂട്ടരും നിവേദന സംഘമായി മാറി : സജി മഞ്ഞക്കടമ്പിൽ




മുഖ്യമന്ത്രിയുടെ മുൻപിൽ നിവേദനം നൽകുന്ന നിവേദന സംഘമായി ജോസ് കെ.മാണിയും കൂട്ടരും മാറിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജീ മഞ്ഞക്കടമ്പിൽ ആരോപിച്ചു.




പാലായിൽ ജനസദസിൽ സ്വാഗതം പറഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ മുമ്പിൽ റബറിന് വില കൂട്ടണമെന്നും, പാലായുടെ വികസനം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെടതെ സർക്കാർ ക്യാബിനിറ്റിലും, എൽഡിഎഫ് യോഗത്തിലും അവതരിപ്പിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ ആർജവം കാണിക്കണമായിരുന്നുവെന്നും സജി പറഞ്ഞു.


 സർക്കാരിന് നടപ്പാക്കാൻ താൽപ്പര്യമില്ലാത്ത കാര്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിച്ച തോമസ് ചാഴികാടനും കൂട്ടർക്കും കാലം കരുതി വച്ച മറുപടിയാണ് മുഖ്യമന്ത്രി പിണറായിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് എന്നും സജി കുറ്റപ്പെടുത്തി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments