Latest News
Loading...

രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം



രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2023 ഡിസംബര്‍ 22 ന് കൊടിയേറി ഡിസംബര്‍ 27 ന് ആറാട്ടോടുകൂടി സമാപിക്കും.  23, 24, 25, 26 തീയതികളില്‍ ഉത്സവ ബലി ദര്‍ശനം, പ്രസാദഊട്ട്. 22ന് വൈകിട്ട് 7 മണി മുതല്‍ തിരുവാതിര- കാശിനാഥാ മാതൃ സമിതി പള്ളിയാമ്പുറം 8 മണിക്ക് ക്ഷേത്രം തന്ത്രി നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി പെരുമന ഇല്ലത്ത് മുരളി നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ്. 8.30 ന് പ്രശസ്ത സോപാനസംഗീതജ്ഞന്‍ ശ്രീ.ഏലൂര്‍ ബിജു അവതരിപ്പിക്കുന്ന സോപാനസംഗീതം. 9.30 ന് പ്രസാദഊട്ട്.





.23ന് വൈകിട്ട് 7 മുതല്‍ മാസ്റ്റര്‍ ഗൗതം മഹേഷ് അവതരിപ്പിക്കുന്ന സംഗീത സദസ്സ്, വയലിന്‍ താമരക്കാട് വിഷ്ണു നമ്പൂതിരി, മൃദംഗം തലനാട് മധു, ഘടം അയ്മനം രാധാകൃഷ്ണന്‍, സമര്‍പ്പണം തൗര്യത്രികം കലാമന്ദിര്‍ രാമപുരം. 9 മുതല്‍ കൊടിക്കീഴില്‍ വിളക്ക് . 24ന് വൈകിട്ട് 5 30ന് അഷ്ടാഭിഷേകം പ്രദോഷപൂജ ഏഴു മുതല്‍ 7:45 വരെ നാട്യാലയ ഐങ്കൊമ്പ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍ 8 മുതല്‍ തത്വമസി ഭജന സംഘം കയ്യൂര്‍ അവതരിപ്പിക്കുന്ന പൗരാണിക ഭജന.
 

.25ന് 7 മുതല്‍ ശ്രീ സുബ്രഹ്‌മണ്യ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 7.30 മുതല്‍ ശാസ്ത്രീയ നൃത്ത സന്ധ്യ അവതരണം രാഗമാലിക പാലാ. പള്ളിവേട്ട ദിനമായ 26ന് വൈകിട്ട് 7 മണിക്ക് എട്ടങ്ങാടി 8 മുതല്‍ പള്ളിയാമ്പുറം കാശിനാഥാ ബാലഗോകുലം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ . 1 മണിക്ക് പള്ളിവേട്ട, വിളക്ക്.

27ന്9 മുതല്‍ 12 വരെ കാഴ്ച്ച ശ്രീബലി ഉച്ചയ്ക്ക് 13ന് ആറാട്ട് സദ്യ, 12:30 മുതല്‍ ഓട്ടന്‍തുള്ളല്‍ അവതരണം ശ്രീ പാല കെ.ആര്‍ മണി ആന്‍ഡ് പാര്‍ട്ടി. വൈകിട്ട് 4 30ന് ആറാട്ട് പുറപ്പാട്  രാമപുരം  ശ്രീരാമസ്വാമി ക്ഷേത്രതീര്‍ത്ഥ കുളത്തില്‍ ആറാട്ട്. 7 മുതല്‍ രാമപുരം നാട്യാഞ്ജലി നൃത്തമഞ്ജരി. 9.30 മുതല്‍ ആറാട്ട് എതിരേല്പ്, ആറാട്ട് വിളക്ക് . ദീപകാഴ്ച്ച, കൊടിയിറക്ക്, വലിയകാണിക്ക.  
വാര്‍്തതാ സമ്മേളനത്തില്‍ ക്ഷേത്രം കെ.ബി.അനില്‍, പി.രാധാകൃഷ്ണന്‍, ട്രഷറര്‍ എം സി രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ സെക്രട്ടറി വിശദീകരിച്ചു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments