യൂണിവേഴ്സൽ സോസൈട്ടി ഫോർ ശ്രീരാമ കോൺഷിയസ്നസ് ( രാം പ്രസ്ഥാൻ ) കാര്യാലയ ഉദ്ഘാടനം പെരിങ്ങുളം പുത്തൻപറമ്പിൽ ബിൽഡിങ്ങിൽ ഗുരുവായൂർ മുൻ മേൽശാന്തി ഡോക്ടർ. തോട്ടം ശിവകരൻ നമ്പൂതിരി നിർവഹിച്ചു. രാം പ്രസ്ഥാൻ രാമായണ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ നടത്തുന്ന രാമായണ സത്രം, ക്യാൻസർ മുതലായ മാരക രോഗങ്ങൾ ബാധിച്ചവരെ സഹായിക്കുന്ന സ്വാന്തനം പദ്ധതി, ഇവയെല്ലാം ലോകത്തിന് ഈ കാലത്ത് മാതൃക യാണെന്ന് അദ്ദേഹം പറഞ്ഞു.
.രാം പ്രസ്ഥാൻ പ്രസിഡന്റ് ശാന്ത എസ് പിള്ള അധ്യക്ഷത വഹിച്ച ഉദ്ഘാടന സഭയിൽ അമ്മമാരെ വൈസ് പ്രസിഡന്റ് പി. കെ. രമേശ് ബാബു ആദരിച്ചു. ക്യാൻസർ ബോധവൽക്കരണ ബ്രോഷർ അക്ഷയ ശ്രീ മിഷൻ താലൂക് പ്രസിഡന്റ് ബിൻസ് മാളിയേക്കൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗം സജിസിബിക്ക് നൽകി പ്രകാശനം ചെയ്തു. രാമായണ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. അജിത്കുമാർ നിർവഹിച്ചു. രാം പ്രസ്ഥന്റെ നേതൃത്വത്തിൽ ഡയാലിസിസ് സെന്ററും ക്യാൻസർ കെയർ സെന്ററും ആരംഭിക്കുമെന്ന് സെക്രട്ടറി പി. കെ. അനീഷ് പറഞ്ഞു.പി. യൂ. വർക്കി, സജിമോൻ മാത്യു, , ടി. എസ് മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments