Latest News
Loading...

ആരോഗ്യ സുരക്ഷ അവകാശമാണ് : ഫാ.തോമസ് കിഴക്കേൽ

 

 ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. വിഷരഹിതമായ ഭക്ഷണം ഉറപ്പു വരുത്താൻ നമുക്കാവണമെന്നും പകർച്ച രോഗങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് സാമൂഹ്യ ജാഗത ആവശ്യമാണന്നും ആരോഗ്യ സുരക്ഷ ജനങ്ങളുടെ അവകാശമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 



ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലാ ഷാലോം പാസ്റ്ററൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു ഫാ. കിഴക്കേൽ . പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷതവഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , മൂലമറ്റം സെന്റ് ജോസഫ് ഹയർ എഡ്യുക്കേഷൻ ആന്റ് റിസർവ്വ് അക്കാഡമി സോഷ്യൽ വർക്ക് വിഭാഗം മേധാവി അമല റോസ് ജോസ്, ലെക്ചറർ ലെൻസി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments