ഉഴവൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളെ ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മോനിപള്ളി എൻ എസ് എസ് ഗവണ്മെന്റ് എൽ പി സ്കൂളിന് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രിൻറർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡന്റ് തങ്കച്ചൻ കെ എം വിതരണം നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ സിറിയക് കല്ലടയിൽ, എലിയമ്മ കുരുവിള, റിനി വിൽസൺ, സ്കൂൾ ഹെഡ്മിസ്ട്രെസ് ഫേബ എം ജോസ്, ലൈബി സ്റ്റീഫൻ തുടങ്ങിയ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments