കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ദമ്പതികൾക്ക് പരുക്കേറ്റു. പൂവത്തോട് സ്വദേശികളായ ജോണി (65) , ഗ്രേസി (63) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 യോടെ പൈക - ഈരാറ്റുപേട്ട റൂട്ടിൽ പൂവത്തോട് ഭാഗത്തായിരുന്നു അപകടം . വളവ് തിരിയുന്നതിനിടെ കാറും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments