Latest News
Loading...

ജനറൽ ആശുപത്രി കാമ്പസ് ഹരിതാഭമാക്കൽ " പദ്ധതിക്ക് തുടക്കമാകുന്നു.



പാലാ കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് നാളെ തുടക്കമാകും. ശുചിത്വ ശുചീകരണ പരിപാടികളുടെ ഉദ്ഘാടനവും പരിസര ശുചീകരണ ശ്രമദാനവും ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആശുപത്രി കോംബൗണ്ടിൽ നടക്കും. 



പാലാ നഗരസഭയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ, സ്കൂൾ , കോളജ് വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളായി നടപ്പിലാക്കുന്ന പരിപാടിയുടെ ഭാഗമായി പരിസരം ശുചീകരിക്കുകയും ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്യുക. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോയും വികാരി ജനറാൾ മോൺ. സെബസ്റ്റ്യാൻ വേത്താനത്തും സംയുക്തമായി നിർവ്വഹിക്കും. ആരോഗ്യസ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷാജു തുരുത്തൻ അദ്ധ്യക്ഷത വഹിക്കും. പി.എസ്. ഡബ്ളിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ കുടക്കച്ചിറ തുടങ്ങിയവർ ആശംസകൾ നേരും. എസ്.എം.വൈ.എം, സ്വാശ്രയ സംഘം എന്നിവയിലെ അംഗങ്ങളും ആശുപത്രി ജീവനക്കാരും പദ്ധതിയിൽ പങ്കാളികളാകുമെന്ന് അധികൃതർ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments