പാലാ: അറിവിനോടൊപ്പം കാരുണ്യവും കരുതലും നൽകേണ്ട കടമ അധ്യാപകർക്കുണ്ടെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച അധ്യാപക അനധ്യാപക മഹാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
കുട്ടികൾ മാത്രമല്ല മുതിർന്നവർ പോലും അധ്യാപകരിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കുട്ടികളെ മണ്ണിനോട് ചേർത്തു നിർത്തുന്ന ' സ്കൂൾ കൃഷിത്തോട്ടം, പദ്ധതിയിൽ അധ്യാപകരും പങ്കാളികളാകുമ്പോൾ അധ്യാപകർ മറ്റൊരു തലത്തിലേയ്ക്ക് ഉയരുകയാണ്. മണ്ണ് നമ്മുടെ ഉറവയും ഉറവിടവുമാണ്. മണ്ണിനെയും പ്രകൃതിയെയെയും സംബന്ധിച്ച പ്രായോഗിക തിരിച്ചറിവു നൽകുന്ന പാഠശാലകളായി നമ്മുടെ സ്കൂളുകൾ മാറേണ്ടത് അനിവാര്യതയാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. സ്കൂൾ മികച്ച കൃഷിത്തോട്ടം , മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കൂൾ എന്നിവയ്ക്കുള്ള അവാർഡുകൾ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നൽകി.
ഉദ്ഘാടന സമ്മേളനം മുഖ്യവികാരി ജനറാൾ റവ.ഡോ. ജോസഫ് തടത്തിൽ ഉദ്ഘാനം ചെയ്തു. റവ. ഡോ. ടോം ഓലികരോട്ട്
(ഡയറക്‌ടർ, ബൈബിൾ അപ്പസ്തോലറ്റ് & ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻ്റ് സയൻസ്, തലശ്ശേരി) മുഖ്യ പ്രഭാഷണം നടത്തി.
സമാപന സമ്മേളനം മോൺ. ഡോ.ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കോർപറേറ്റ് സെക്രട്ടറി ഫാ. ബെർക്കു മാൻസ് കുന്നുംപുറം, റവ.ഡോ.ജോസ് കാക്കല്ലിൽ, റവ.ഡോ. ജോൺ കണ്ണന്താനം, ഫാ.തോമസ് കിഴക്കേൽ, ഫാ.ജോർജ് വരകുകാലാപറമ്പിൽ, സിബി പി ജെ, റെജിമോൻ കെ മാത്യു എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments