Latest News
Loading...

ഭക്തിനിറവില്‍ പാലാ. മാതാവിന്റെ രൂപം പന്തലില്‍ പ്രതിഷ്ഠിച്ചു




പാലാ ജൂബിലി തിരുനാളിന്റെ പ്രധാന തിരുനാളിന് തലേദിവസമായ ഇന്ന് അമലോല്‍ഭവ കപ്പേളയിലെ മാതാവിന്റെ തിരുസ്വരൂപം പുറത്തെ പന്തലില്‍ പ്രതിഷ്ഠിച്ചു. അമലോല്‍ഭവമാതാവിന്റെ തിരുസുരൂപം പന്തലില്‍ പ്രതിഷ്ഠിച്ചതോടെ ജൂബിലി കപ്പേളയിലേക്ക് ഭക്തജനങ്ങളുടെ തിരക്കും വര്‍ധിച്ചു. രാവിലെ മുതല്‍ ആയിരങ്ങളാണ് മാതാവിന് മുന്നില്‍ പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകാഴ്ചകള്‍ക്കുമായി എത്തിയത്. 




പ്രധാനതിരുനാള്‍ ദിനമായ നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, 8 ന് പാലാ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ നടത്തുന്ന മരിയന്‍ റാലി, 9.30 ന് പ്രസുദേന്തി വാഴ്ച്ച എന്നിവ നടക്കും. 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.45 ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, 12.45 ന് സി.വൈ.എം.എല്‍ സംഘടിപ്പിക്കുന്ന ടൂ വീലര്‍ ഫാന്‍സിഡ്രസ് മത്സരം, 1.30 ന് ജൂബിലി കമ്മറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം എന്നിവ നടക്കും.


വൈകിട്ട് നാലുമണിക്ക് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. 8.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സമ്മാനദാനവും നടക്കും.9-ാം തീയതി 11.15 ന് മാതാവിന്റെ തിരുസ്വരൂപം കുരിശുപള്ളിയില്‍ പുനഃപ്രതിഷ്ഠിക്കുന്ന തോടെ തിരുനാളിനു സമാപനമാകും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments