Latest News
Loading...

ജൂബിലി തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനം ഭക്തിസാന്ദ്രമായി.



പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാളിന്റെ പ്രധാന തിരുനാള്‍ ദിനം ഭക്തിസാന്ദ്രമായി. തിരുക്കര്‍മ്മങ്ങള്‍ക്കൊപ്പം ബൈബിള്‍ ടാബ്ലോ അടക്കം വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടിനെ ആഘഷലഹരിയിലാഴ്ത്തി. വെയിലിനെ അവഗണിച്ചും ആയിരങ്ങളാണ് നഗരത്തിലെത്തിയത്. 






രാവിലത്തെ കുര്‍ബ്ബാനയ്ക്ക് ശേഷം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് നടത്തിയ മരിയന്‍ റാലി വര്‍ണാഭമായി. തുടര്‍ന്ന് 10ന് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തെ സംബന്ധിച്ച് അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചത് ശ്രദ്ധേയമായി. ആലഞ്ചേരിയുടെ നിലപാടുകളെ മനസിലാക്കാന്‍ സാധിക്കാതെ പോയതായും അതിന് കാരണക്കാരായത് നാം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജൂബിലി പന്തലിലും സമീപത്തുമായി 100 കണക്കിനാളുകള്‍ കുര്‍ബ്ബാനയില്‍ പങ്കുചേര്‍ന്നു. 
 


വി.കുര്‍ബ്ബാനയ്ക്ക് ശേഷം ജൂബിലി ആഘോഷകമ്മിറ്റി നേതൃത്വം നല്‍കിയ ജൂബിലി സാംസ്‌കാരിക ഘോഷയാത്ര ശ്രദ്ധേയമായി.  കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഈറ്റില്ലമായ പാലായുടെ മണ്ണിലേക്ക് വിവിധ ദേശങ്ങളില്‍ നിന്നുള്ള 40 ഓളം കലാരൂപങ്ങളാണ് സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരന്നത്. ളാലം പള്ളി വികാരി ഫാ. ജോസ് കാക്കലില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, ളാലം പഴയ പള്ളി വികാരി ഫാ ജോസഫ് തടത്തില്‍, പാലാ നഗരസഭാ ചെയ്യര്‍പേഴ്‌സന്‍ ജോസിന്‍ ബിനോ, ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, വൈദികര്‍ ,തുടങ്ങിയവര്‍ സാംസ്‌ക്കാരിക ഘോഷയത്രയുടെ മുന്‍ നിരയില്‍ അണിനിരന്നു. 



റോളര്‍ സ്‌കേറ്റിംഗ്, ക്രിസ്ത്യന്‍ കലാരൂപങ്ങളായ മാര്‍ഗംകളി ,പരിചമുട്ടുകളി എന്നിവ ഘോഷയാത്രയ്ക്ക് മി ഴിവേകി . തൃശ്ശൂര്‍ പൂരത്തിലെ  മുഖ്യആകര്‍ഷകങ്ങളായ പുലികളി, നെറ്റിപ്പട്ടം കെട്ടിയ മനുഷ്യ നിര്‍മ്മിത ഗജവീരന്മാര്‍ എന്നിവ ഘോഷയാത്രയ് ക്ക് പ്രൗഢിയേകി. ഫിഷ് ഡാന്‍സ്, ഈഗിള്‍ ഡാന്‍സ്, കഥകളി, പൊയ്ക്കാല്‍ നൃത്തം, അക്രോ ബൈറ്റിക്ക് ആദിവാസി നൃത്തം, കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ഡോളുകള്‍, വിവിധ വാദ്യമേള ങ്ങള്‍ , കൊട്ടക്കാവടി, ആട്ടക്കാവടി, കുംഭകുടം, വര്‍ണ്ണ കാവടികള്‍ , നിരത്തുകളെ വര്‍ണ്ണാഭമാക്കാന്‍ പേപ്പര്‍ ബ്ലാസ്റ്റ്, ഒപ്പം ക്രിസ്ത്യന്‍ പൗരാണികത വിളിച്ചോതുന്ന വിവിധ പ്ലോട്ടുകള്‍, കുട്ടികള്‍ക്ക് മധുരം വിതറി സാന്താക്ലോസ് എന്നിവ  ഘോഷയാത്രയിലെ കാഴ്ചകള്‍ ആയിരുന്നു. 

ജൂബിലി തിരുനാള്‍ വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments